സൗദിയിലെ ഭവനസമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

സൗദി അറേബ്യയിലെ ഭവനസമുച്ചയത്തില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ക്ക് പൊള്ളലേറ്റു. സൗദിയിലെ കിഴക്കന്‍ നഗരമായ കോബറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി അരാംകോ എണ്ണക്കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. രാവിലെ പ്രാദേശിക സമയം ആറോടെയാണ് സംഭവം. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസികളാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി അരാംകോ അറിയിച്ചു.
അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് മുപ്പതോളം ആംബുലന്‍സുകളും മൂന്ന് ഹെലികോപ്ടറുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെയും അഗ്‌നിശമനാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha