ഷാര്‍ജയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ബേക്കറി ജീവനക്കാര്‍ മരിച്ചു

ഷാര്‍ജയിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് ബേക്കറി ജീവനക്കാര്‍ മരിച്ചു. വ്യവസായിക മേഖലയിലാണ് തിങ്കളാഴ്ച തീപിടുത്തമുണ്ടായത്. ബേക്കറി ജീവനക്കാര്‍ താമസത്തിന് ഉപയോഗിക്കാറുണ്ടെന്നും രാത്രിയില്‍ ഹോട്ടലില്‍ താമസിച്ചവരാണ് അപകടത്തില്‍ പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.
സുഗന്ധദ്രവ്യങ്ങളുടെ വെയര്‍ഹൗസ്, നാല് കടകള്‍, ഒരു ബേക്കറി, ഒരു ഗ്രോസറി എന്നിവയും 13 വാഹനങ്ങളും തീപിടുത്തത്തില്‍ കത്തി നശിച്ചു. അഫ്ഗാന്‍ സ്വദേശികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വ്യവസായിക മേഖല പത്തിലെ വേയര്‍ഹൗസിലാണ് ആദ്യമായി തീ പിടുത്തമുണ്ടായതെന്നും പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപടകമെന്നും അധികൃതര്‍ പറഞ്ഞു.
ശക്തമായ തീപിടുത്തമാണ് ഉണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. തീ പിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെന്നും പരിശോധന തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. 29 നും 40 ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടിരിക്കുന്നത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha