ഷാര്‍ജയിലെ സ്‌കൂളില്‍ അഗ്‌നിബാധ; വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് നിഗമനം

ഷാര്‍ജ മോഡല്‍ സ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഗ്‌നിബാധ. ആര്‍ക്കും പരുക്കില്ല. ഇന്ന്(ചൊവ്വ) രാവിലെ ഒന്‍പതരോയെടായിരുന്നു തീ പിടിത്തം. അധ്യാപകരുടെ മുറിയില്‍ നിന്നായിരുന്നു അഗ്‌നി പൊട്ടിപ്പുറപ്പെട്ടത്. സംഭവ സമയം സ്‌കൂളിലുണ്ടായിരുന്ന 579 കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും സുരക്ഷിതരാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
ഫര്‍ണിച്ചറുകളും മറ്റും കത്തിച്ചാമ്പലായി. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. ഞായറാഴ്ച മാത്രമേ ഇനി ക്ലാസുകളുണ്ടായിരിക്കുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. കനത്ത ചൂടില്‍ ഷാര്‍ജയില്‍ അഗ്‌നിബാധ തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വ്യവസായ മേഖല 10ലുണ്ടായ അഗ്‌നിബാധയില്‍ മൂന്ന് ബേക്കറി ജീവനക്കാര്‍ മരിച്ചിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha