യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ പാചകവാതക വില കുത്തനെ വര്‍ദ്ധിപ്പി്ച്ചു

യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ അഡ്‌നോക് പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു. ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനവാണ് പ്രബല്യത്തില്‍ വന്നത്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു.
12 കിലോയുടെ സിലിണ്ടറുകള്‍ക്ക് 27 ദിര്‍ഹമുണ്ടായിരുന്നത് 40 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ നിരക്കു വര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ വിലയുയര്‍ത്താന്‍ കാരണമെന്ന് അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ വൈസ് പ്രസിഡന്റ് ഖാലിദ് ഹാദി വ്യക്തമാക്കി. റാഹെല്‍ ഇകാര്‍ഡ് കൈവശമുള്ളവര്‍ക്ക് വിലയിളവില്‍ സിലിണ്ടറുകള്‍ ലഭിക്കും.
വടക്കന്‍ എമിറേറ്റുകളില്‍ അഡ്‌നോക് ദിനംപ്രതി 3,000 സിലിണ്ടറുകള്‍ ഇളവോടുകൂടി വിതരണം ചെയ്യുന്നുണ്ട്. ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഓഫീസുകളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലായുള്ള തിരഞ്ഞെടുക്കപ്പെട്ട അഡ്‌നോക് സര്‍വീസ് സ്‌റ്റേഷനുകളിലും സൗജന്യമായി റാഹെല്‍ കാര്‍ഡ് ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha