ദുബായ് ജൂമൈറയില്‍ സ്ത്രീകള്‍ തമ്മില്‍ ബസ്സിനുള്ളില്‍ കത്തികുത്ത്: ഒരാള്‍ മരിച്ചു

പൊരിഞ്ഞ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ആര്‍ടിഎയുടെ യാത്രാ ബസ്സിനുള്ളില്‍ യുവതി മറ്റൊരു സ്ത്രീയെ കുത്തികൊലപ്പെടുത്തി. ബസ് കാത്തുനില്‍ക്കുമ്പോള്‍ മുതല്‍ ആരംഭിച്ച യാത്രക്കാരികള്‍ തമ്മിലുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ദുബായിയിലെ ജുമൈറ ബീച്ച് റെസിഡന്‍സ് പ്രദേശത്താണ് സംഭവം നടന്നത്. സ്ത്രീകള്‍ തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തിനൊടുവിലായിരുന്നു ദാരുണ സംഭവമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എത്യോപ്യക്കാരിയായ 42 കാരിയാണ് മരിച്ചതെന്ന് കരുതുന്നു. പ്രതിയായ 28കാരിയെ ഉടന്‍ പൊലീസിന് കൈമാറി. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ബസില്‍ നില്‍ക്കുകയായിരുന്ന പ്രതിയും മരിച്ച സ്ത്രീയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. കൊല്ലപ്പെട്ട സ്ത്രീ സീറ്റില്‍ ഇരിക്കുകയായിരുന്നു. വഴക്ക് നിര്‍ത്തിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് െ്രെഡവര്‍ പറഞ്ഞു. പെട്ടെന്ന് പ്രതി ബാഗില്‍ നിന്ന് കത്തി എടുത്ത് യുവതിയെ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് ബസിനുള്ളില്‍ വെച്ച് തന്നെ യുവതി മരിച്ചു. ഉടന്‍ ബസ് നിര്‍ത്തിയ െ്രെഡവര്‍ വാതില്‍ ലോക്ക് ചെയ്തു പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തത്തെിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സംവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha