കുവൈത്തില്‍ വിവിധ വിസാ സേവനങ്ങള്‍ക്ക് ഫീസ് ഇരട്ടിയാക്കുന്നു

കുവൈത്തില്‍ വിവിധ വിസ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധനപ്പിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. വിസിറ്റ് വിസ, ഫാമിലി വിസ, താമസരേഖ പുതുക്കല്‍ തുടങ്ങിയവക്ക് ഫീസ് ഇരട്ടിയാകും. വിദേശികളുടെ കുടുംബ വിസ, താമസരേഖ പുതുക്കല്‍,വിസിറ്റ് വിസ തുടങ്ങിയ സേവങ്ങള്‍ക്ക് ഫീസ് വര്‍ദ്ധപ്പിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ അംഗീകാരം ലഭിച്ചതായി താമസ കുടിയേറ്റ വിഭാഗം അറിയിച്ചു.
നിയമകാര്യ സമിതിയുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ച ശുപാര്‍ശ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷൈഖ് മാസിന്‍ അല്‍ ജറായി വ്യക്തമാക്കി. പുതിയ ഫീസ് ഘടന അനുസരിച്ച് നേരത്തെ മൂന്ന് ദിനാറിന് ലഭ്യമായിരുന്ന കൊമേഷ്യല്‍ ടൂറിസ്റ്റ് വിസിറ്റ് വിസകള്‍ക്ക് ഇപ്പോള്‍ ഒരു മാസത്തേക്ക് 30 ദിനാറാണ്.
താമസരേഖ പുതുക്കാന്‍ വര്‍ഷത്തില്‍ പത്ത് ദിനാര്‍ എന്നുള്ളത് 20 ആകും. കുട്ടികളുടെ ആശ്രിത വിസ ആദ്യ തവണ സ്റ്റാമ്പ് ചെയ്യുന്നതിന് 100 എന്നത് 150 ആയി ഉയര്‍ത്തും. മാതാപിതാക്കള്‍ ,സഹോദരങ്ങള്‍ മുതലായ ബന്ധുക്കളുടെ ആശ്രിത വിസക്ക് നിലവിലെ 200ല്‍ നിന്നും 400 ആക്കുമെന്നതടക്കമുള്ള നിര്‍ദേശമാണ് ആഭ്യന്തര മന്ത്രി അംഗീകാരിച്ചത്.
അതേസമയം, രാജ്യത്ത് വിദേശികള്‍ക്ക് മാത്രമായി ഗതാഗത സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ മുഹന്ന നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha