ജയിലിലുള്ള ഭാര്യയ്ക്കു വേണ്ടി ദയാധനം അടയ്ക്കാന് കഴിയാതെ സ്വദേശി പൗരൻ; ഷാർജ സർക്കാരിന്റെ റേഡിയോയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ സങ്കടം ഏറ്റുപറഞ്ഞ് ഭർത്താവ് അബു മുഹമ്മദ്; തേടിയെത്തിയത് സാക്ഷാൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ലോകം നമിക്കും ആ നന്മ...

തന്റെ ജനതയുടെ സങ്കടങ്ങൾ നേരിട്ട് കേൾക്കാനും അവരെ സ്നേഹിക്കാനും അവരെ സഹായിക്കാനും എത്തുന്ന ചുരുക്കം ചില ഭരണാധികാരികൾ മാത്രമാണ് ലോകത്ത് ഉള്ളത്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ അത് കാണുവാൻ സാധിക്കും. ഇപ്പോഴിതാ സ്വദേശി വനിതയെ ജയിലിൽനിന്ന് മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി രണ്ടു ലക്ഷം ദിർഹം അതായത് 40 ലക്ഷം രൂപ ദയാധന (ബ്ലഡ് മണി) മായി നൽകുമെന്ന് റിപ്പോർട്ട് വന്നിരിക്കുകയാണ്.
ഷാര്‍ജ കൽബയിലായിരുന്നു സംഭവം നടന്നത്. ഈ വനിത സ്പോൺസറായ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റു മരിച്ചതിനെ തുടർന്നാണ് ഇവരെ ജയിലിൽ അടച്ചത്. കൽബ കോടതിയിൽ ഫയൽ ചെയ്ത ക്രിമിനൽ കേസിൽ, തൊഴിലാളിയുടെ കുടുംബത്തിന് ദയാധനം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
എന്നാൽ ജയിലിലുള്ള ഭാര്യയ്ക്കു വേണ്ടി ദയാധനം അടയ്ക്കാൻ തനിക്ക് കഴിവില്ലെന്ന് ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന ഭർത്താവ് അബു മുഹമ്മദ് വ്യക്തമാക്കി. അങ്ങനെ ഷാർജ സർക്കാരിന്റെ റേഡിയോയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ്, പണം അടയ്ക്കാൻ തന്റെ വീട് വിൽക്കാൻ ആഗ്രഹിച്ചുവെന്നും പക്ഷേ അതിനുശേഷം എവിടെ താമസിക്കുമെന്ന ആശങ്കയുണ്ടായെന്നും അബു മുഹമ്മദ് വെളിപ്പെടുത്തിയത്.
ഇതു കേട്ട, റേഡിയോയുടെ സ്ഥിരം ശ്രോതാവായ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പണം നൽകാമെന്ന് അറിയിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒട്ടേറെ പൗരന്മാർ അവരുടെ കഥ ഈ റേഡിയോ പരിപാടിയിൽ പങ്കവച്ചതിനെ തുടർന്ന് സഹായം ലഭിച്ചിട്ടുമുണ്ട്. 2020 ൽ ഈ പരിപാടിയിലൂടെ ഒരു എമിറാത്തി വനിത പരാതിപ്പെട്ടതിനെത്തുടർന്ന് ഷാർജയിലെ റസിഡൻഷ്യൽ കേന്ദ്രങ്ങളിൽനിന്ന് ബാച്‌ലേഴ്സിനെ ഒഴിവാക്കാൻ ഷെയ്ഖ് ഡോ. സുൽത്താൻ ഉത്തരവിടുകയുണ്ടായി. അനധികൃത വാടകക്കാരായ 13,000 ത്തോളം ബാച്‌ലേഴ്സിനാണ് അന്ന് ഇത്തരത്തിൽ വീടൊഴിയേണ്ടി വന്നത്.
https://www.facebook.com/Malayalivartha


























