സൗദിയുടെ തലവര മാറ്റാൻ പുതിയ പദ്ധതി; സൗദിയുടെ തലസ്ഥാന നഗരമായ റിയാദില്‍ നഗര വികസന പദ്ധതിയുടെ ഭാഗമായി പുതിയ വിമാനത്താവളവും പുതിയ ദേശീയ വിമാനക്കമ്പനിയും എത്തുന്നു, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030 പൊടിപൊടിക്കുന്നു...

എണ്ണയിതര മേഖലകളിലേക്ക് സൗദിയുടെ വളർച്ചയ്ക്ക് ഊന്നൽ നല്കാൻ ബിൻ സൽമാൻ പുതിയ പദ്ധതികളാണ് ഒരുക്കുന്നത്. സൗദിയുടെ തലസ്ഥാന നഗരമായ റിയാദില്‍ നഗര വികസന പദ്ധതിയുടെ ഭാഗമായി പുതിയ വിമാനത്താവളവും പുതിയ ദേശീയ വിമാനക്കമ്പനിയും വരുന്നതായുള്ള റിപ്പോർട്ടുകൾ അതിന്റെ ആക്കം കൂട്ടുകയാണ്. സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എന്‍ജിനീയര്‍ സാലിഹ് അല്‍ ജാസറാണ് ഇതേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന സൗദി ട്രാന്‍സ്പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് റൊത്താന ഖലിജിയ്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം അറിയിക്കുകയുണ്ടായി. 250 പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്താനും അതുവഴി മൂന്നു കോടിയിലേറെ യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കാനുമാണ് വിഷന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതായത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ന്റെ ഭാഗമായാണ് ഇത്തരത്തിൽ റിയാദില്‍ പുതിയ അത്യാധുനിക വിമാനത്താവളവും പുതിയ ദേശീയ വിമാന കമ്പനിയും സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 2030ഓടെ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ 10 നഗര സാമ്പത്തിക വ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റുകയും ഇവിടത്തെ ജനസംഖ്യ 1.5 കോടിയാക്കി ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് വിഷന്‍ 2030 കൊണ്ട് ലക്ഷ്യമിടുന്നത്.
എന്നാൽ നിലവില്‍ റിയാദില്‍ ഒരു വിമാനത്താവളം പ്രവര്‍ത്തിച്ചുവരുകയാണ്. 1983ല്‍ സ്ഥാപിച്ച കിംഗ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടാണിത്. നിലവിലെ ദേശീയ വിമാന കമ്പനിയായ സൗദിയ തുറമുഖ നഗരമായ ജിദ്ദ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം നോര്‍ത്ത് ട്രെയിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജോര്‍ദാന്‍ അതിര്‍ത്തിയിലേക്കുള്ള പുതിയ റെയില്‍പാത ഈ മാസം അവസാനത്തോടെ തന്നെ പ്രവര്‍ത്തന സജ്ജമാവുമെന്നും മന്ത്രി അറിയിച്ചിരിക്കുകയാണ്.
എല്ലാ വിധത്തിലുള്ള ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലൂടെ തന്നെ ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് ഹബ്ബായി രാജ്യത്തെ മാറ്റിയെടുക്കുന്നതാണ്. മികച്ച ഗതാഗത സംവിധാനങ്ങളുള്ള ലോകത്തെ ആദ്യത്തെ പത്തിലൊരു നഗരമായി സൗദിയെ മാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























