പ്രവാസികളെ മെരുക്കാൻ ഗൾഫ് രാഷ്ട്രം; സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും പതറാതെ നിന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്നും മറ്റൊരു വാർത്ത, പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കുന്നത് അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കുന്നതായി സൂചന, രോഗിയകളായ പ്രവാസികളെ നാട്ടിലേക്ക് തിരികെ അയക്കാനും നീക്കം....

കൊറോണ വ്യാപനം നൽകിയ സങ്കീർണതകൾ അവസാനിച്ച് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുമ്പോൾ പ്രവാസികളെ തഴയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും പതറാതെ നിന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്നും മറ്റൊരു വാർത്ത പുറത്ത് വരുകയാണ്. അതായത് പ്രവാസികള്‍ക്ക് രാജ്യത്ത് താമസിക്കുന്നത് പരിമിതപ്പെടുത്താന്‍ ആലോചന നടക്കുന്നതായി റിപ്പോർട്ട്. അതായത് അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് പാര്‍ലമെന്റില്‍ ഈ കരട് നിയമം ചര്‍ച്ച ചെയ്യുകയുണ്ടായി. അതായത് വിദേശികളുടെ താമസവും സ്വദേശിവത്കരണവും സംബന്ധിച്ച കുവൈറ്റിന്റെ നിയമങ്ങളിലെ നിരവധി ഭേദഗതികളുടെ ഭാഗമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരുമായി രണ്ട് ഡ്രാഫ്റ്റുകളിലും സമവായമുണ്ടെന്ന് പാര്‍ലമെന്റിന്റെ ഇന്റീരിയര്‍ ആന്റ് ഡിഫന്‍സ് കമ്മിറ്റി അറിയിച്ചതിന് ശേഷം നിയമസഭയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഖബാസ് പത്രം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതുകൂടാതെ തന്നെ നിര്‍ദ്ദിഷ്ഠ ഭേദഗതികള്‍ അനുസരിച്ച്, കുവൈറ്റിലെ സ്വത്തുക്കളുടെ വിദേശ ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും പരമാവധി 15 വര്‍ഷത്തെ താമസവകാശം നല്‍കുന്നതായിരിക്കും. കുവൈറ്റിലെ താത്കാലികമായി മൂന്ന് മാസം താമസിക്കാനുള്ള അനുമതി വിദേശികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പുതുക്കാവുന്നതായി കരട് ബില്ലില്‍ ചൂണ്ടിക്കാണിക്കുകയാണ്. കുവൈറ്റ് പൗരന്റെ തന്നെ ഭാര്യയ്‌ക്കോ വിധവയ്‌ക്കോ വിവാഹം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം കുവൈറ്റ് പൗരത്വം ലഭിക്കുന്നതായിരിക്കും. എന്നാല്‍, ഈക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. രാജ്യത്തെ 4.6 മില്യണ്‍ ജനസംഖ്യയില്‍ 3.5 മില്യണും വിദേശികളാണ്.
അടുത്ത കുറച്ച് മാസങ്ങളായി തന്നെ കൊവിഡ് മഹാമാരിയ്ക്കിടയില്‍ വിദേശികളുടെ തൊഴില്‍ പരിമിതപ്പെടുത്താനുള്ള ശബ്ദം ഉയര്‍ന്നു. അനധികൃത വിദേശികള്‍ക്ക് അവരുടെ പദവിയില്‍ മാറ്റം വരുത്തുന്നതിന് ആവര്‍ത്തിച്ചുള്ള ഗ്രേസ് പിരീഡ് നല്‍കിയതിന് ശേഷം കുവൈറ്റ് അടുത്തിടെ റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2021 ല്‍ വിവിധ കേസുകളില്‍പെട്ട് 18,000 വിദേശികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്.
അതേസമയം പൂര്‍ണ ആരോഗ്യമുള്ള പ്രവാസികളെ മാത്രം ജോലി ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്ന ആവശ്യവുമായി കുവൈറ്റ് പാര്‍ലമെന്റ് അംഗം രംഗത്ത് എത്തിയിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കേണ്ടതാണ്. പ്രവാസികള്‍ക്കുള്ള താമസ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യത്തിനൊപ്പമാണ് എംപി ബദര്‍ അല്‍ ഹാമിദി ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























