പ്രവാസികൾ ഇനി വലിയ കടമ്പ കടക്കണം; വിദേശികളുടെ വീസ അപേക്ഷയോടൊപ്പം തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റും ഡിഎൻഎ ടെസ്റ്റ് ഫലവും ഹാജരാക്കണമെന്ന നിയമഭേദഗതി കൊണ്ടുവരാൻ കുവൈത്ത്, ഇവിടേക്ക് വരുന്ന വിദേശി പൂർണ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുന്നതിലൂടെ ദീർഘകാല ചികിത്സാ ചെലവ് കുറയ്ക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുതിയ മാറ്റം

കഴിഞ്ഞ ഒരു വർഷത്തിലേറെ ആയി പ്രവാസികളെ അക്ഷരാർത്ഥത്തിൽ കുടുക്കുന്ന തീരുമാനമാണ് കുവൈറ്റ് കൈക്കൊള്ളുന്നത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട പ്രവാസികൾക്ക് മുന്നിൽ സ്വദേശിവത്കരണം എന്ന വലിയ കടമ്പ കിടക്കവെയാണ് ഇത്തരത്തിൽ ഒരു തീരുമാനം എന്നോർക്കണം. അതായത് വിദേശികളുടെ വീസ അപേക്ഷയോടൊപ്പം തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റും ഡിഎൻഎ ടെസ്റ്റ് ഫലവും ഹാജരാക്കണമെന്ന നിയമഭേദഗതി കൊണ്ടുവരാൻ കുവൈത്ത് ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഇവിടേക്ക് വരുന്ന വിദേശി പൂർണ ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുന്നതിലൂടെ ദീർഘകാല ചികിത്സാ ചെലവ് കുറയ്ക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത് ആലോചനയിൽ കൊണ്ടുവന്നത്. തൊഴിൽ, ബിസിനസ്, കുടുംബ വീസകളിലെത്തുന്നവർക്കു ബാധകമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വീസ ലഭിച്ച് കുവൈത്തിലേക്കു വരുന്നതിനു മുൻപു മാത്രമാണ് മെഡിക്കൽ പരിശോധന നടത്തുന്നത്. എന്നാൽ, ഗുരുതര, മാനസിക, പകർച്ച വ്യാധി രോഗങ്ങൾ ഇല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഡിഎൻഎ ഫലവും ഹാജരാക്കുന്ന വിദേശികൾക്കു മാത്രം വീസ നൽകിയാൽ മതിയെന്ന നിർദേശമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
അതേസമയം കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുകയാണ്. 19 ശതമാനത്തോളം അതായത് 140,000 തൊഴിലാളികളുടെ കുറവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 2019 ല്‍ 731,370 ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടായിരുന്നത് 2021 ല്‍ 591,360 ആയി കുറഞ്ഞിട്ടുണ്ട്. കൊവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ മുതലാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത്.
അതോടൊപ്പം തന്നെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുവൈറ്റിലെ തൊഴില്‍ വിപണി വിട്ടുപോയത് മൂന്ന് ലക്ഷത്തിലേറെ പ്രവാസികളെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ (സിഎഎസ്) ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരമാണിത് വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രവാസികളുടെ എണ്ണം 2018 ല്‍ 2,891,255 ല്‍ നിന്ന് 2021 ല്‍ 2,520,301 ആയി കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തന്നെ ഏകദേശം 371,000 വിദേശികള്‍ എന്നന്നേക്കുമായി വിട്ടുപോയെന്ന് കണക്കുകള്‍ വ്യക്തമാക്കുകയുണ്ടായി. സര്‍ക്കാര്‍ മേഖലയില്‍ തന്നെ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച പ്രവാസികളുടെ എണ്ണം 2018 ല്‍ 107,657 ആയിരുന്നത് 2021 ല്‍ 96,800 ആയി കുറഞ്ഞു. 2017 ല്‍ കുവൈറ്റ് വത്കരണ തന്ത്രം സിവില്‍ സര്‍വീസ് കമ്മിഷന്‍ നടപ്പിലാക്കിയതിന് പിന്നാലെയാണ് പ്രവാസികളുടെ ഈ കൊഴിഞ്ഞുപോക്ക് വർധിച്ചത്.
അതായത് രാജ്യത്തെ സ്വദേശിവത്കരണ നയം തുടരുന്നതിനാല്‍ പ്രവാസികളുടെ എണ്ണം ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പൊതുമേഖലയില്‍ മാത്രമല്ല തൊഴിലാളികളുടെ എണ്ണം കുറഞ്ഞത്. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളില്‍ 18.4 % ഇടിവ് രേഖപ്പെടുത്തുകയുണ്ടായി. 2018 ല്‍ 1,531,000 ല്‍ നിന്ന് 2021 ല്‍ 1,249,000 ആയി. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 115,700 കുറവുണ്ടാവുകയും സിഎഎസ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 2018 ല്‍ 707,000 ആയിരുന്നതില്‍ നിന്ന് 2021 ല്‍ 591,368 ആയി ചുരുങ്ങിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























