ഇനി അഞ്ച് നാൾ മാത്രം! ലോകത്തെ അമ്പരപ്പിച്ച് പൊളിച്ചടുക്കി യുഎഇ, മേള അവസാനിക്കുന്നത് പരിഗണിച്ച് പവലിയനുകളുടെ സന്ദര്‍ശന സമയം ദിവസവും രാത്രി 11 മണിവരെ നീട്ടി, സന്ദർശകരുടെ ഒഴുക്ക് കൂടുന്നു

ലോകത്തെ അമ്പരപ്പിച്ച് യുഎഇ പൊളിച്ചടുക്കുകയാണ്. ദുബായ് എക്സ്പോ 2020 അവസാനിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളത്. കൊറോണ നൽകിയ പ്രതിസന്ധികൾക്കിടയിലും 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് എക്സ്പോ 2020 ദുബായ് ആരംഭിച്ചത്. 2022 മാര്‍ച്ച് 31നാണ് എക്സ്പോ അവസാനിക്കുക. മേള അവസാനിക്കുന്നത് പരിഗണിച്ച് പവലിയനുകളുടെ സന്ദര്‍ശന സമയം ദിവസവും രാത്രി 11 മണിവരെ നീട്ടിയിരിക്കുകയാണ് അധികൃതർ. ഇതോടെ എക്‌സ്‌പോയില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയും.
ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ റെക്കോർഡുകൾ സൃഷ്ടിച്ച് ഇതിനോടകം തന്നെ 2 കോടിയിലധികം സന്ദര്‍ശകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നാല് മണിക്കൂറിലധികം ക്യൂവില്‍ നിന്നാണ് സന്ദര്‍ശകര്‍ക്ക് പല പരിപാടികളും ആസ്വദിക്കാൻ സാധിച്ചത് പോലും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ നടക്കേണ്ടിയിരുന്ന എക്സ്പോയാണ് ഈ വര്‍ഷം നടന്നത്.
അതേസമയം അറബ് ലോകത്തിന്റെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികളും നൂതന സാങ്കേതിക വിദ്യകളും ഇതിനോടകം തന്നെ എക്സ്പോയില്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നര്‍ത്തകരും അഭിനേതാക്കളും സംഗീതജ്ഞരും ഉള്‍പ്പെട്ട നിരവധി സംഗീത പരിപാടികളും അരങ്ങേറിയിട്ടുണ്ട്. അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരിക്കുകയാണ് അധികൃതർ.
അതായത് തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. പാരമ്പര്യേതര ഊര്‍ജം, ബഹിരാകാശ പദ്ധതികള്‍, റോബോട്ടിക് സാങ്കേതിക വിദ്യകള്‍, കാര്‍ഷിക സംരംഭങ്ങള്‍, കലാ-സാഹിത്യം എന്നിങ്ങനെ ഓരോ മേഖലയെ കുറിച്ചും അറിയാന്‍ എക്‌സ്‌പോ അവസരമൊരുക്കുകയാണ് ഏവരും. വിവിധ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കാന്‍ അവസരമൊരുക്കിയിരിക്കുകയോയാണ്.
https://www.facebook.com/Malayalivartha


























