ലോകത്തിന് മാതൃകയായി യുഎഇ; ലോകാരോഗ്യസംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതിന് വളരെമുമ്പുതന്നെ യു.എ.ഇ. സർക്കാർ കോവിഡിനെതിരേ ജാഗ്രത പുലർത്തി, മാസ്ക്ക് ഉപേക്ഷിച്ച ആദ്യത്തെ ഗൾഫ് രാഷ്ട്രം

കൊറോണ വ്യാപനത്തെ വളരെ ഏറെ ജാഗ്രതയോടെ യു.എ.ഇ. നിയന്ത്രണത്തിലാക്കിയത് ലോകത്തിനുതന്നെ ഇന്ന് മാതൃകയായിരിക്കുകയാണ്. നിശ്ചയദാർഢ്യത്തോടെ, കൃത്യതയോടെ കോവിഡിന്റെ തുടക്കം മുതൽ ഇന്നുവരെ ആ മാതൃക യു.എ.ഇ. തുടർന്നുപോരുകയാണ് ചെയ്യുന്നത്. 99.9 ലക്ഷമാണ് യു.എ.ഇ.യുടെ ജനസംഖ്യ എന്നത്, അതിൽ 88 ശതമാനവും ഇരുനൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് ഉലക്കൊള്ളുന്നത്. 200ൽപരം രാജ്യങ്ങൾ 200ൽപരം ഭാഷകൾ സംസാരിക്കുന്ന ഒരേയൊരു ഗൾഫ് രാഷ്ട്രം.
അത്രത്തോളം വൈവിധ്യങ്ങൾ നിറഞ്ഞ ഒരുരാജ്യമാണ് യു.എ.ഇ. നിലവിൽ ഫെഡറൽ, എമിറേറ്റ് തലങ്ങളിലാണ് യു.എ.ഇ.യിലെ ആരോഗ്യസംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ദുരന്തനിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ അത്യാഹിത ദുരന്തനിവാരണ അതോറിറ്റി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം ലോകാരോഗ്യസംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതിന് വളരെമുമ്പുതന്നെ യു.എ.ഇ. സർക്കാർ കോവിഡിനെതിരേ ജാഗ്രത പുലർത്തിയിരുന്നു. 2020 ജനുവരി 21-ന് ‘നോവൽ കൊറോണ വൈറസ് അലർട്ട്’ സർക്കുലർ യു.എ.ഇ. സർക്കാർ പുറത്തിറക്കുകയാണ് ചെയ്തത്. എന്നാൽ യു.എ.ഇ.യിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരി 29-ന് ആണ്.
അങ്ങനെ അവധി ആഘോഷിക്കുന്നതിന് യു.എ.ഇ.യിൽ എത്തിയ ഒരു ചൈനീസ് കുടുംബത്തിലാണ് വൈറസ് സ്ഥിരീകരിച്ചത്. 2020 ജനുവരി 31-ന് കോവിഡ്-19 സംശയിക്കുന്നതും സ്ഥിരീകരിച്ചതുമായ എല്ലാ കേസുകളും അടിയന്തരഘട്ടങ്ങളായി തന്നെ പരിഗണിക്കുമെന്നും എല്ലാ കോവിഡ് രോഗികൾക്കും വൈദ്യസഹായം സൗജന്യമായി നൽകുമെന്നും സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ തുടങ്ങിയ ജാഗ്രത എത്തിയത് മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകിയ ആദ്യത്തെ രാജ്യം എന്ന പെരുമ നേടിക്കൊണ്ടാണ്.
https://www.facebook.com/Malayalivartha


























