സ്ത്രീകള്‍ക്ക് തൊഴില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിബന്ധനകള്‍ പുറപ്പെടുവിച്ച് കുവൈത്ത്

സ്ത്രീകള്‍ക്ക് തൊഴില്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നാല് നിബന്ധനകള്‍ പുറപ്പെടുവിച്ച് കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യമന്ത്രാലയം. രക്ഷിതാവിന്റെയോ ഭര്‍ത്താവിന്റെയോ അനുവാദം വേണം, ജോലി നിയമാനുസൃതമായ മേഖലകളിലാകണം,
ജോലിപരമായ ആവശ്യങ്ങള്‍ക്കല്ലാതെ അന്യപുരുഷന്മാരുമായി ഇടപഴകരുത്, ഹിജാബ് ധരിക്കണം എന്നിവയാണ് നിബന്ധനകള്‍. സ്ത്രീകള്‍ വീടുകളില്‍ കഴിയുന്നത് പൊതുവായ മര്യാദകളില്‍ പെട്ടതാണെന്നും മന്ത്രാലയം വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























