പുതിയ ഓഫറുമായി യുഎഇ! സർക്കാർ ബസുകളിൽ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ സൗജന്യ യാത്ര ഓഫർ ചെയ്ത് യുഎഇ ഭരണകൂടം; ശൂന്യമായ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ യാത്രക്കാർക്ക് സൗജന്യ യാത്ര, ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ പിന്നീട് ബസിന്റ് ചാർജ് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാം...

സർക്കാർ ബസുകളിൽ ഇനിമുതൽ സൗജന്യ യാത്ര ചെയ്യാം. പ്ലാസ്റ്റിക് കുപ്പി നൽകിയാൽ സൗജന്യ യാത്ര ഓഫർ ചെയ്ത് യുഎഇ ഭരണകൂടം രംഗത്ത് എത്തിയിരിക്കുകയാണ്. അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) ആണ് പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നത്. ശൂന്യമായ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ യാത്രക്കാർക്ക് സൗജന്യ യാത്ര നടത്താവുന്നതാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ പിന്നീട് ബസിന്റ് ചാർജ് അടയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യാം.
ആദ്യഘട്ടത്തിൽ, അബുദാബിയിലെ ബസ് സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് നിക്ഷേപ യന്ത്രങ്ങൾ സ്ഥാപിക്കുന്നതാണ്. കൂടുതല്‍ പോയിന്റുകൾ നേടുന്നതിനായി യാത്രക്കാർക്ക് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാൻ സാധിക്കും. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ കൈമാറ്റത്തിനും ഇത് യാത്രക്കാരെ സഹായിക്കുകായും ചെയ്യും. എന്നാൽ ഇനിപ്പറയുന്ന രീതിയിലാണ് പോയിന്ർറുകള്‍ കണക്കാക്കുന്നത്, ഓരോ ചെറിയ കുപ്പിക്കും (600 മില്ലി അല്ലെങ്കിൽ അതിൽ കുറവ്) 1 പോയിന്റ് ലഭിക്കുന്നതാണ്, അതേസമയം വലിയ കുപ്പികൾ അല്ലെങ്കിൽ 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾക്ക് 2 പോയിന്റ് ലഭിക്കുകയും ചെയ്യും. ഇത് പത്ത് പോയിന്‍റായാല്‍ ഒരു ദിർഹത്തിന് തുല്യമാകുന്നതാണ്.
അബുദാബിയിലെ പരിസ്ഥിതി ഏജൻസിയും അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്ററായ തദ്വീർ, ഡിഗ്രേഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ലഭിച്ച പോയിന്റുകൾ സമാഹരിച്ച് ഐടിസി ഓട്ടോമേറ്റഡ് പേയ്‌മെന്റ് സംവിധാനമായ "ഹാഫിലാറ്റ്" എന്ന വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റാവുന്നതാണ്. യാത്രയ്‌ക്ക് ആവശ്യമായ നിരക്ക്, കാർഡുപയോഗിച്ച് ബസുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറത്തേക്ക് കടക്കുന്ന ഭാഗത്തും സ്ഥാപിച്ചിട്ടുളള താരിഫ് മെഷീനുകൾ വഴി അടയ്ക്കാവുന്നതാണ്.
അതേസമയം, ദുബായിലെ പാര്‍ക്കിംഗ് സോണുകളില്‍ ഇനി മുതല്‍ വെള്ളിയാഴ്ചകളില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ലഭിക്കുന്നതല്ല. ഇതിനുപകരം അത് ഞായറാഴ്ചകളിലേക്ക് മാറ്റി. വെള്ളിയാഴ്ചകളില്‍ ഇനി വാഹന പാര്‍ക്കിങ്ങിനു പണം നല്‍കണമെന്ന് ദുബായ് അധികൃതര്‍ അറിയിക്കുകയുണ്ടായി. യുഎഇയിലെ അവധി ദിനങ്ങളില്‍ വര്‍ഷാദ്യം മുതല്‍ നിലവില്‍ വന്ന മാറ്റത്തെ തുടര്‍ന്നാണ് പാര്‍ക്കിംഗ് സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























