ചരിത്രം തിരുത്തി യുഎഇയുടെ മറ്റൊരു മുന്നേറ്റം; കശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കാന്‍ യുഎഇ അനുമതി! യാതൊരു മാറ്റവും കൂടാതെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നൽകിയ യുഎഇയുടെ നടപടി ഇസ്ലാമോഫോബിക് ആണെന്ന് ആക്ഷേപിക്കുന്നവര്‍ക്കുള്ള തിരിച്ചടി, ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി
കശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കാന്‍ യുഎഇ അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ യാതൊരുവിധ മാറ്റവും കൂടാതെ തന്നെ യുഎഇയില്‍ റിലീസ് ചെയ്യാനാണ് അനുമതി നൽകിയിട്ടുള്ളത്. അതേസമയം യുഎഇയുടെ ഈ നടപടി ഇന്ത്യയില്‍ ചിത്രത്തെ ഇസ്ലാമോഫോബിക് ആണെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് ഉത്തരമാകുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കുകയുണ്ടായി. ഉടന്‍ തന്നെ യു എഇയില്‍ ദ കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്യുന്നതാണ്.
അതോടൊപ്പം തന്നെ കശ്മിരി പണ്ഡിറ്റുകളുടെ പലായകഥ പറയുന്ന ദി കാശ്മീര്‍ ഫയല്‍സ് ചിത്രത്തിന് ബോക്സ് ഓഫീസില്‍ ലഭിച്ച സ്വീകാര്യത അമ്പരപ്പിക്കുന്നതായിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം യുഎഇയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഒരു ഇസ്ലാമിക രാജ്യം ചിത്രം കട്ടുകള്‍ ഇല്ലാതെ തന്നെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുന്നത് 4 ആഴ്ചത്തെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കുകയുണ്ടായി.
യുഎഇയുടെ നടപടി ചരിത്ര സംഭവമാണെന്ന് സംവിധായകന്‍ വിശേഷിപ്പിക്കുകയുണ്ടായി. ' ഇന്ത്യയില്‍, ചിലര്‍ ഇതിനെ ഇസ്ലാമോഫോബിക് എന്ന് വിളിക്കുന്നു, എന്നാല്‍ ഒരു ഇസ്ലാമിക രാജ്യം 4 ആഴ്ചത്തെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഒരു കട്ടുകള്‍ പോലും നിര്‍ദ്ദേശിച്ചില്ല. 15+ പ്രേക്ഷകര്‍ക്കായി ഇത് പാസ്സാക്കി, എന്നാൽ ഇന്ത്യയില്‍ ഇത് 18+ ആണ്. ഇന്ത്യക്കാരായ ചിലരാണ് ചിത്രത്തെ 'ഇസ്ലാമോഫോബിക്' എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അങ്ങനെ കാശ്മീര്‍ ഫയല്‍സ് ലോകമെമ്പാടും ചിത്രീകരണം നടത്തിയതിൽ ബോക്സ് ഓഫീസില്‍ 250 കോടി രൂപ പിന്നിട്ടു. ഇപ്പോഴിതാ, യു.എ.ഇയില്‍ ഒരു കട്ടുകളും നിര്‍ദ്ദേശിച്ചിട്ടില്ല. ചിത്രം ഏപ്രില്‍ 7ന് (വ്യാഴം) റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഒപ്പം സിംഗപ്പൂരിലും പ്രദര്‍ശിപ്പിക്കുന്നതാണ്. 1990-ല്‍ കാശ്മീര്‍ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് കശ്മീര്‍ ഫയല്‍സ്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയ് മണ്ഡ്‌ലേക്കര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍
https://www.facebook.com/Malayalivartha


























