ഇന്ത്യക്കാരായ പ്രവാസികൾ ചെയ്തത് സൽമാൻ രാജാവ് പൊറുക്കില്ല; സൗദിയെ തകർക്കാൻ ഉന്നംവച്ച ഹൂത്തികളെ സഹായിച്ചതിൽ ഇന്ത്യക്കാരും! യെമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ പറത്തുവിട്ട് സൗദി അറേബ്യ, ഇവരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി സ്വത്തുക്കൾ കണ്ടുകെട്ടാൻ സൗദിയുടെ നിർണായക നീക്കം...

സൗദിക്കെതിരെ ഹൂത്തി വിമതർ നടത്തിവരുന്ന ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ യാതൊരു വിധത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ അധികൃതർ മുന്നോട്ട് എത്തുകയാണ്. പ്രധാനമായും ഹൂത്തികൾ ലക്ഷ്യംവയ്ക്കുന്നത് സൗദിയുടെ ഹൃദയമായ അരാംകൊയെ തന്നെയാണ്. സൗദിയേയും അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും പൊറുതിമുട്ടിക്കുന്ന ഹൂത്തികളെ ഏതുവിധേനയും താറുമാറാക്കാൻ തയ്യാറിയിരിക്കുകയാണ് സൗദി അറേബ്യ. എന്നാൽ ഇപ്പോഴിതാ ഏറെ നിർണായകമായ വിവരമാണ് പുറത്ത് വരുന്നത്...
അതായത് യെമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്ജീവ് കുമാർ സിംഗ്, മനോജ് സബർബാൾ എന്നീ രണ്ട് ഇന്ത്യക്കാരാണ് വിമതർക്ക് സഹായം നൽകുന്നതെന്നാണ് സൗദി നിലവിൽ വ്യക്തമക്കിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ ഹൂതികൾക്ക് സഹായം നൽകുന്ന വിവിധ രാജ്യക്കാരായ മറ്റ് എട്ടുപേരുടെയും 15 കമ്പനികളുടേയും വിവരങ്ങളും സൗദി പുറത്തുവിട്ടതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയെ കൂടാതെ യെമൻ, സിറിയ, ബ്രിട്ടൻ, സൊമാലില തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവാണ് പട്ടികയിലുള്ള മറ്റുള്ളവർ എന്നും സൗദി അധികൃതർ വ്യക്തമാക്കുകയുണ്ടായി. ഇവരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
അതോടോപ്പം തന്നെ സൗദിക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്ന ഹൂതികൾ കഴിഞ്ഞയാഴ്ച താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിക്കുകയുണ്ടായി. ഡ്രോൺ ആക്രമണങ്ങൾ കുറച്ചുദിവസത്തേക്ക് നിർത്തിവയ്ക്കുന്നു എന്നായിരുന്നു വിമതരുടെ പ്രഖ്യാപനം എന്നത്. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ സൗദി കടുത്ത വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു അനുരഞ്ജന നീക്കത്തിനായുള്ള ചർച്ചകൾ കടുപ്പിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്‌ക്ക് നേരെ വിമതർ ആക്രമണം നടത്തിയത്. ഇതോടെ സൗദി ശക്തമായി തിരിച്ചടി തുടങ്ങുകയായിരുന്നു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയ്‌ക്ക് വൻ തീപ്പിടത്തമാണ് ഉണ്ടായിട്ടുണ്ട്. അരാംകോയിലെ രണ്ട് ടാങ്കുകൾക്കാണ് തീ പിടിച്ചത്. പിന്നാലെ ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു.
അതേസമയം, സൗദിയിലെ അരാംകോ എണ്ണ കേന്ദ്രത്തിനെതിരെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ നടത്തിയ ആക്രമണത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പ്രവാസിയെ സൗദി അധികൃതര്‍ കയ്യോടെ പിടികൂടി. ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ വിതരണ കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ഹൂതി ആക്രമണത്തില്‍ കേന്ദ്രത്തിലെ രണ്ട് പ്ലാന്റുകള്‍ക്ക് തീപ്പിടിക്കുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയുമായിരുന്നു. ഇത് സൗദിയെ നന്നേ ചൊടിപ്പിച്ചു. എന്നാൽ ഇതിനെ മഹത്വവത്കരിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യമന്‍ പൗരനായ പ്രവാസിയാണ് പിടിയിലായതെന്ന് മക്ക പോലീസ് വ്യക്തമാക്കി.
ഇത്തരത്തിൽ പുറത്തുവന്ന വീഡിയോയുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ നിയമ നടപടികള്‍ക്കായി കൈമാറിയതായും മക്ക പോലീസ് അറിയിച്ചു. എന്നാൽ യമന്‍ പൗരനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും എതിരേ ഹൂതി ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കുകയും അതിനെ മഹത്വവത്കരിക്കുകയും ചെയ്തതിനാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ കേന്ദ്രത്തിലെ രണ്ട് പ്ലാന്റുകളിലുണ്ടായ തീപ്പിടിത്തം വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇടയാക്കിയത്. 24 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് പ്ലാന്റുകളിലെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ സൗദിയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കു പുറമെ, വിമാനത്താവളങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, ജല ശുദ്ധീകരണ പ്ലാന്റുകള്‍, പെട്രോള്‍ സ്റ്റേഷനുകള്‍ എന്നിവയ്ക്കു നേരെയും ഹൂതികള്‍ ആക്രമണം നിരന്തരം നടത്തുകയാണ്.
എന്നാൽ യമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ റിയാദില്‍ നടക്കാനിരിക്കെയാണ് ഹൂത്തികള്‍ ആക്രമണം ശക്തമാക്കികൊണ്ട് രംഗത്ത് എത്തിയത്. വിവിധ യമന്‍ വിഭാഗങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചകളുയമായി സഹകരിക്കില്ലെന്ന് ഹൂത്തികള്‍ നേരത്തേ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി വിമതര്‍ക്കെതിരെ 2015ലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ആക്രമണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























