പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി എയർ ഇന്ത്യ; യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് ആർടി പിസിആർ പരിശോധന വേണ്ട! രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇളവുകളുടെ പെരുമഴ

പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി എയർ ഇന്ത്യ. ഇനിമുതൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കൊവിഡ് ആർടി പിസിആർ പരിശോധന വേണ്ട എന്ന ഉത്തരവ് പുറത്ത് വന്നുകഴിഞ്ഞു. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ് ലഭിക്കുന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. കുവെെറ്റ്, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും യാത്ര ചെയ്യാൻ ആർടി പിസിആർ പരിശോധന നിർബന്ധമായിരുന്നു.
അതേസമയം യാത്രയ്ക്ക് മുന്നോടിയായി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. വാക്സിൻ സ്വീകരിക്കാതെയാണ് യാത്ര ചെയ്യുന്നതെങ്കിൽ 72 മണിക്കൂറിനകം തന്നെ എടുത്ത പിസിആർ നെഗറ്റീവ് സർടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്. യുഎഇലേക്ക് യാത്ര ചെയ്യുന്നവർ 14 ദിവസം മുമ്പ് മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ എല്ലാം എയർസുവിധയിൽ അപ് ലോഡ് ചെയ്തിരിക്കണം.
കൂടാതെ പുതുതായി പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്യാൻ സാധികുന്നതല്ല. എന്നാൽ 5 വയസിന് താഴെയുള്ള കുട്ടികൾ ആണെങ്കിൽ യാതൊരു പരിശോധനയുടേയും ആവിശ്യമില്ല. രോഗ ലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
ഇന്ത്യയെ കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പിസിആർ പരിശോധനയുടെ ആവശ്യമില്ല എന്നും അറിയിച്ചിട്ടുണ്ട്. യുഎഇ, കുവെെറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പിസിആർ പരിശോധന ആവശ്യമായത് വലിയ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് യുഎഇലേക്ക് സന്ദർശക വിസയിൽ എത്തുന്നവർക്കും പിസിആർ പരിശോധന വേണ്ട എന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം റമദാനിൽ പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇയിലെ ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ) രംഗത്ത് എത്തുകയുണ്ടായി. പള്ളികളിൽ നമസ്കാര സമയം കോവിഡ് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിലാണ് ഇളവ് നൽകിയിട്ടുള്ളത്. എന്നാൽ, മാസ്ക് ധരിക്കുക, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക എന്നിവയിൽ ഇളവില്ല എന്നും വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് റമദാനിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇളവുകൾ ഇങ്ങനെ...
•പള്ളികളിൽ ദിവസേന ക്ലാസുകളും പ്രഭാഷണങ്ങളും നടത്താൻ അനുവാദം ഉണ്ട്
•പള്ളികളിൽ കുപ്പിവെള്ളം വിതരണം ചെയ്യാവുന്നതാണ്
•തറാവീഹ് നമസ്കാരവും റമദാൻ അവസാന 10 ദിവസത്തെ തഹജ്ജുദ് (ഖിയാമുല്ലൈൽ) നമസ്കാരവും നടത്താനും സാധിക്കും
•സ്ത്രീകളുടെ നമസ്കാര ഹാളുകൾ സാധാരണപോലെ പ്രവർത്തിക്കാൻ അനുമതിനൽകിയിട്ടുണ്ട്
•ഖുർആൻ കോപ്പികൾ പള്ളിയിലെത്തുന്നവർക്ക് നൽകാം. ഓരോ ഉപയോഗത്തിന് ശേഷവും അണുമുക്തമാക്കേണ്ടതാണ്
•ഇശാ, തറാവീഹ് നമസ്കാരങ്ങൾ പൂർത്തിയാക്കാൻ 45 മിനിറ്റ് എടുക്കാം. കഴിഞ്ഞ വർഷം ഇത് 20 മിനിറ്റായിരുന്നു. തഹജ്ജുദിനും 45 മിനിറ്റ്.
•റമദാൻ ടെൻറുകൾക്ക് അനുവാദമുണ്ട്
•ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം 20 മിനിറ്റ് വരെ ആകാവുന്നതാണ്. നേരത്തെ അഞ്ചു മുതൽ 10 മിനിറ്റ് വരെയായിരുന്നു നൽകിയിരുന്നത്.
https://www.facebook.com/Malayalivartha

























