യുഎഇയിലും സൗദിയിലും നാളെ റമസാന്‍ ആരംഭം... രാജ്യത്തെവിടെയും റമദാന്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ റമദാന്‍ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലും സൗദിയിലും ശനിയാഴ്ച റമസാന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ആണ് യുഎഇയിലെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സുദൈറില്‍ മാസപ്പിറവി കണ്ടതിനാലാണ് സൗദിയില്‍ ശനിയാഴ്ച റമസാന്‍ ഒന്നായത്.
ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റു പള്ളികളിലും തറാവീഹ് നമസ്‌കാരം നടക്കും. ഇന്ന് മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം യുഎഇ ചന്ദ്രക്കല ദര്‍ശന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.
പുണ്യ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി സഊദിയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഊദി ഗോളശാസ്ത്ര കാര്യാലയം അറിയിച്ചു. ഹോത്ത, സുദൈര്‍, റിയാദ്, മക്ക എന്നിവിടങ്ങളിലാണ് ഈ വര്‍ഷം നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കിയത്.
ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം രാജ്യത്തെവിടെയും റമദാന്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ റമദാന്‍ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാര്‍മ്മികആത്മീയ ഊര്‍ജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാന്‍ സാദ്ധ്യമാകണം.
അരുതായ്മകളില്‍ നിന്നും അധാര്‍മ്മികതയില്‍ നിന്നും മനുഷ്യനെ തടയാന്‍ അവന്‍ ആര്‍ജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല..
അങ്ങിനെ ആരാധനയിലൂടെ സ്‌നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും ധാര്‍മികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന്‍ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്.
https://www.facebook.com/Malayalivartha

























