കാറിലെ എ.സി തകരാറിനെ തുടര്‍ന്ന് 8 ഹജ്ജ് തീര്‍ത്ഥാടകര്‍ ശ്വാസം മുട്ടി മരിച്ചു

കാറിലെ എ.സി തകരാറിനെ തുടര്‍ന്ന് എട്ട് ഹജ്ജ തീര്‍ത്ഥാടകര്‍ മരിച്ചു. മക്കയിലേക്കുള്ള വഴിമധ്യേയാണ് ഇവര്‍ മരിച്ചത്. ഒരു യമനി കുടുംബത്തിലെ എട്ട് പേരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എ.സി തകരാര്‍ കാരണം ശ്വാസം മുട്ടിയാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ അപടകത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.തെക്കന്‍ യമനിലെ ഷറൗറ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവര്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തിയിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha