രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ പുണ്യം പകരും റമദാൻ നോമ്പുകാലത്തിന് തുടക്കമായി; മക്ക മദീന ഹറമുകളിൽ പ്രാർത്ഥനയ്ക്കായി എത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ, ഇനിയുള്ള മുപ്പത് നാൾ പ്രാർഥനകളും ആത്മ സംസ്‌കരണവും ഖുർആൻ പാരായണവുമായി വിശ്വാസികൾ കഴിച്ചു കൂട്ടും, എല്ലാം കണ്ടറിയാൻ സൽമാൻ രാജാവ് നേരിട്ടെത്തി!

നീണ്ട രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം ഗൾഫ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പുകാലത്തിന് തുടക്കമായിരിക്കുകയാണ്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് മക്ക മദീന ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രാർഥനക്കായി എത്തുന്നത്.
രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം പള്ളികളിൽ നോമ്പുതുറകൾക്കും ഇത്തവണ തുടക്കമായിരിക്കുന്നു. അങ്ങനെ രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം മക്കാ മദീനാ ഹറമുകൾ നിറഞ്ഞു കവിഞ്ഞ രാവായിരുന്നു ഇന്നലെ. മാസപ്പിറവി കണ്ടതോടെ ഇരു ഹറമിലേയും തറാവീഹ് നമസ്‌കാരത്തിന് ലക്ഷങ്ങളെത്തിയിരിക്കുകയാണ്.
വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് ഇസ്‌ലാം മത വിശ്വാസികൾക്ക് റമദാൻ എന്നത്. ഇനിയുള്ള മുപ്പത് നാൾ പ്രാർഥനകളും ആത്മ സംസ്‌കരണവും ഖുർആൻ പാരായണവുമായി വിശ്വാസികൾ കഴിച്ചു കൂട്ടുന്നതാണ്. അതോടൊപ്പം തന്നെ ഇരുഹറമിലേക്കും പത്ത് ലക്ഷം വീതം വിശ്വാസികളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കൂടാതെ റമദാനോടനുബന്ധിച്ച് യുഎഇ, സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പൊതു- സ്വകാര്യ മേഖലയിൽ തൊഴിൽ സമയം വെട്ടിക്കുറച്ചിരിക്കുകയാണ്. ആറ് മണിക്കൂറാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും ജോലി സമയം എന്നത്. എന്നാൽ ഒമാനിൽ മുസ്‌ലിം ജീവനക്കാർക്ക് മാത്രമാണ് ഈ ഇളവ് ഉള്ളത്. മക്കയിൽ ഉംറക്ക് പ്രതിദിനം നാല് ലക്ഷം പേർക്ക് അവസരമൊരുക്കിയിരിക്കുകയാണ്.
മക്കാ മദീന ഹറമുകളിലടക്കം രണ്ടര വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നോമ്പുതുറ വിരുന്നുകൾ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനുണ്ട്. ഒമാനിൽ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ നോമ്പ് തുറക്ക് ഈ വർഷവും അനുമതി നൽകിയിട്ടില്ല.
അതേസമയം റമദാൻ തുടങ്ങുന്നതിന്റെ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദയിലെത്തിയിരിക്കുകയാണ്. ഇനി റമദാൻ അവസാനിക്കും വരെ ഇദ്ദേഹം മക്ക പ്രവിശ്യയിൽ തുടരുന്നതാണ്. എല്ലാ വർഷവും സൗദി ഭരണാധികാരികൾ റമദാനിൽ മക്കയിലെത്താറുണ്ട്. ഭരണനിർവഹണവും ഇവിടെ നിന്നാണ് ഇവർ നടത്തുന്നത്.
ജിദ്ദയിലെത്തിയ സൽമാൻ രാജാവിനെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ സ്വീകരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ലോക മുസ്ലിംകള്ക്ക് സൗദി ഭരണാധികാരി സല്മാന് രാജാവ് റമദാന് ആശംസകള്‍ നേരുകയുണ്ടായി. അന്നപാനീയങ്ങള്‍ വെടിഞ്ഞും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും പാതിരാ നമസ്കാരങ്ങളാലും പ്രാര്‍ഥനകളാലും രാത്രികള്‍ സജീവമാക്കിയും ദാനധര്‍മങ്ങള്‍ നല്‍കിയും പാപമോചനം നടത്തിയും വിശ്വാസികള്‍ ജീവിതം ധന്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























