സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയപ്പോൾ ട്രോളി ലിഫ്റ്റിൽ കുടുങ്ങി; തല പുറത്തേക്കിട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്; ലിഫ്റ്റ് ചലിച്ച് യുവാവിന്റെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങി ഞെരിഞ്ഞമർന്നു; ലിഫ്റ്റില്‍ കുടുങ്ങി കുവൈത്തില്‍ 36ക്കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; ചങ്കു തകർന്ന് മൂന്ന് മാസം പ്രായമുള്ള കുട്ടികളടക്കമുള്ള കുടുംബം

ലിഫ്റ്റില്‍ കുടുങ്ങി കുവൈത്തില്‍ 36ക്കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫിക്കാണ് ഇത്തരത്തിലൊരു അപകടം സംഭവിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു ഈ അപകടം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവക്കാരനായിരുന്നു മുഹമ്മദ് ഷാഫി .
സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റിലായിരുന്നു ഇദ്ദേഹം കുടുങ്ങിയത്. നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെ ഷാഫി ഡെലിവറി കെട്ടിടത്തിലെത്തുകയായിരുന്നു. കയ്യിൽ ഡെലിവറി ചെയാനുള്ള ഓര്‍ഡറുമുണ്ടായിരുന്നു . ഒടുവിൽ അഗ്നിശമനസേന എത്തിയായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹത്തെ പുറത്തേക്കെടുത്തത്.
സാധനം കൊണ്ടുപോയത് ട്രോളിയില്‍ വെച്ചായിരുന്നു . മൂന്നു നിലകളുള്ള കെട്ടിടമായിരുന്നു അത്. അവിടെ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമേ ലിഫ്റ്റിനുണ്ടായിരുന്നുള്ളൂ. ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയ സമയം ഷാഫി തല പുറത്തേക്കിടുകയായിരുന്നു . ഈ സമയം ലിഫ്റ്റ് ചലിച്ചു. ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങി പോകുകയും ചെയ്തു. 3 മാസം മാത്രം പ്രായമുള്ള ഷാദില്‍അടക്കം രണ്ടു കുട്ടികളാണ് ഇദ്ദേഹത്തിനുള്ളത് . പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4).
https://www.facebook.com/Malayalivartha

























