സൗദിയിൽക്ക് ഇനി അവർ പറന്നെത്തും; ഇന്ത്യയിലെ ചലച്ചിത്ര വ്യവസായവുമായി സഹകരിക്കാനുള്ള അവസരങ്ങൾ ഇനി ഒരുങ്ങും, സൗദി ഫിലിം അതോറിറ്റിയും നാഷനൽ കമ്പനിയുടെ പ്രതിനിധികളും അടങ്ങുന്ന സംഘം സാംസ്കാരിക മന്ത്രിക്കൊപ്പം ഇന്ത്യയിലെത്തിയത് ആ ലക്ഷ്യത്തോടെ മാത്രം

കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ എണ്ണയിതര മേഖലയിലെ വളർച്ചയിലേക്ക് കടക്കുകയാണ്. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് യുഎഇ തന്നെയാണ് എന്നാണ് പല സർവേകളും വ്യക്തമാകുന്നത്. എന്തൊക്കെയാണെങ്കിലും അതേ വഴി പിന്തുടരാൻ തന്നെയാണ് പല ഗൾഫ് രാഷ്ട്രങ്ങളുടെയും നീക്കം. യുഎഇ തങ്ങളുടെ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികളാണ് ഒരുക്കുന്നത്.
യുഎഇയുടെ പല എമിറേറ്റുകളുടെയും ടൂറിസം അംബാസ്സിഡർമാർ നമ്മുടെ ഇന്ത്യൻ സിനിമ താരങ്ങളാണ്. പ്രത്യേകിച്ച് ദുബായ്. 2016 തൊട്ട് ഷാരൂഖ് ഖാൻ തന്നെയാണ് അംബാസിഡറായരിക്കുന്നത്. അങ്ങനെ ഇന്ത്യയെ കണ്ണുവച്ചിരിക്കുകയാണ് സൗദിയും...
അതെ, സൗദി സാംസ്കാരിക മന്ത്രിയും ഫിലിം അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ മൂന്ന് ദിവസം നീണ്ട ഇന്ത്യ സന്ദർശനം സമാപിക്കുമ്പോൾ ഇന്ത്യ തിളങ്ങുകയാണ്. ഇന്ത്യയിലെ ചലച്ചിത്ര വ്യവസായവുമായി സഹകരിക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഫിലിം അതോറിറ്റിയും നാഷനൽ കമ്പനിയുടെ പ്രതിനിധികളും അടങ്ങുന്ന സംഘം സാംസ്കാരിക മന്ത്രിക്കൊപ്പം ഇന്ത്യയിലെത്തിയിരുന്നത്.
ഇതുവഴി ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായുള്ള സഹകരണം വർധിപ്പിക്കുക, ഇന്ത്യൻ സിനിമകളെ സൗദിയിൽ ചിത്രീകരണത്തിനായി ആകർഷിക്കുന്നതിനു വേണ്ട കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി. പരിശീലന പരിപാടികൾ നടപ്പാക്കുക, സിനിമ വ്യവസായങ്ങളിലെ നിക്ഷേപം വികസിപ്പിക്കുക, രാജ്യത്തെ സിനിമ നിർമാണ സംവിധാനത്തെ പിന്തുണക്കുന്നതിനുള്ള സഹകരണം തേടുക എന്നിവയും സന്ദർശനത്തിൽ ഉൾപ്പെട്ടിരുന്നു.
അതോടൊപ്പം തന്നെ സിനിമ വ്യവസായത്തിൽ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ സന്ദർശനമെന്ന് സാംസ്കാരിക മന്ത്രി വ്യക്തമാക്കി. പരസ്പര ബന്ധിതമായ ലോകത്ത് അർഥവത്തായ സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സിനിമ ശക്തമായ ഒരു ഉപകരണമാണ്. സമ്പദ്വ്യവസ്ഥക്ക് പ്രധാന സംഭാവന നൽകുന്ന മേഖലയാണ്.
ഇന്ത്യയിലെ തങ്ങളുടെ സന്ദർശനം അവിടുത്തെ വളർന്നു വരുന്ന സിനിമ വ്യവസായവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങളെ പ്രാപ്തമാക്കുന്നതാണ്. പങ്കാളിത്തത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള കൂടുതൽ അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഇത്. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് തങ്ങളെ സഹായിക്കുമെന്നും മന്ത്രിചൂണ്ടിക്കാണിക്കുകയുണ്ടായി.
അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന്റെയും പ്രതിഭകളുടെയും തണലിൽ ലോകത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ആകർഷകമായ ലൊക്കേഷനാകാൻ സൗദി അറേബ്യ തയാറാണെന്ന് ഫിലിം അതോറിറ്റി സി.ഇ.ഒ അബ്ദുല്ല ആലു അയാഫ് അൽകഹ്താനി മാധ്യമങ്ങളോട് പറഞ്ഞു. ഈ സഹകരണം രാജ്യത്തിന്റെ ചലച്ചിത്ര മേഖലയുടെ കൂടുതൽ വികസനത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























