ആഴ്ചയിൽ 6 ദിവസം തിരുവനന്തപുരം, ജയ്പുർ വിമാനങ്ങൾ സർവീസ് നടത്തും; മസ്കത്തിൽ നിന്ന് തിരുവനന്തപുരം, ലക്നൗ, ജയ്പുർ എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങുന്നു; ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഒമാനിലെ ബജറ്റ് എയർലൈൻ സലാം എയർ

ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒമാനിലെ ബജറ്റ് എയർലൈൻ സലാം എയർ. കേരളമടക്കമുള്ള ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്.മസ്കത്തിൽ നിന്ന് തിരുവനന്തപുരം, ലക്നൗ, ജയ്പുർ എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്.
ആഴ്ചയിൽ 6 ദിവസം തിരുവനന്തപുരം, ജയ്പുർ വിമാനങ്ങൾ സർവീസ് നടത്തും. സൊഹാർ-കോഴിക്കോട് സർവീസുകൾ ഉടനെ തന്നെ തുടങ്ങും. സിഇഒ: ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് ആണ് ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്.വെള്ളി, ഞായർ ദിവസങ്ങളിൽ സലാലയിൽ നിന്നു കോഴിക്കോട്ടേക്ക് സർവീസ് തുടങ്ങിയിരുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഇന്ത്യൻ സെക്ടറുകളിലേക്കുള്ള കൂടുതൽ സർവീസുകൾ പിന്നീട് പ്രഖ്യാപിക്കുവാനിരിക്കുകയാണ്.
അതേസമയം എയർ ഇന്ത്യ എക്സ്പ്രസും പ്രവാസികൾക്ക് സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ അവസാനിക്കുമ്പോൾ പ്രവാസികൾക്ക് സന്തോഷം പകർന്നുകൊണ്ടാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്ക് മാറ്റിയത്. അങ്ങനെ കാത്തിരുന്ന പ്രവാസികൾക്ക് കൈനിറയെ സർവീസുമായി എയർലൈൻസുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു.
ഗൾഫിലേക്കുള്ള യാത്രക്കാർ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിയ്ക്കുകയാണ്. അതായത്115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവും പരമാവധി വരുന്ന ബാഗേജുകള്‍ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ലാപ്‍ടോപ് ബാഗ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയ സാധനങ്ങൾ കെെവശം വെക്കാൻ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























