കുവൈത്തില്‍ പഴയ നോട്ടുകള്‍ ഒക്ടോബര്‍ ഒന്നിനു മുന്‍പു മാറ്റി വാങ്ങണമെന്ന് സെന്‍ട്രല്‍ ബാങ്ക്

കുവൈത്തില്‍ അഞ്ചാം പതിപ്പ് കറന്‍സികള്‍ അടുത്ത മാസം ഒന്നിനുശേഷം ക്രയവിക്രയം ചെയ്യാന്‍ പറ്റിലെന്നു സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ പ്രാദേശിക ബാങ്കുകള്‍, പണമിടപാട് സ്ഥാപനങ്ങള്‍ വഴി മാറാന്‍ അടുത്ത വ്യാഴാഴ്ച വരെ സമയം ഉണ്ട്. ഇക്കാര്യത്തില്‍ സ്വദേശികളും വിദേശികളും ജാഗ്രതകാണിക്കണമെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു.
സമയ പരിധിക്ക് ശേഷം പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ സാധ്യമാകില്ലെന്നും ഇക്കാര്യത്തില്‍ സ്വദേശികളും വിദേശികളും ജാഗ്രതകാണിക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, എടിഎം കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ അടുത്ത വ്യാഴാഴ്ച വരെ ഇവ മാറാന്‍ അവസരം ഉണ്ട്.
അതിനുശേഷം, കൈവശമുള്ള പഴയ നോട്ടുകള്‍ ഒരു നിശ്ചിത കാലത്തേക്ക് സെന്‍ട്രല്‍ ബാങ്കില്‍ മാത്രം മാറാന്‍ അവസരം ഉണ്ടാകുമെന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29നാണു കുവൈത്ത് ദിനാറിന്റെ പഴയ പതിപ്പ് പിന്‍വലിച്ച് രാജ്യത്ത് ആറാം പതിപ്പ് നോട്ടുകള്‍ അധികൃതര്‍ ഇറക്കിയത്. 20,10,5,1, അര ദിനാര്‍, കാല്‍ ദിനാര്‍ എന്നീ ഗണത്തിലുള്ള നോട്ടുകളാണു പ്രബല്യത്തിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha