പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിപ്പിക്കുന്ന നിയമം യുഎഇ നിർത്താലാക്കി;ഇനിമുതൽ വിസയ്ക്ക് പകരം അത് ചെയ്യണം, ഈ മാസം 11 മുതൽ തന്നെ പുതിയ സംവിധാനം നിലവിൽ വരുമെന്ന് അധികൃതർ... പുതിയ മാറ്റങ്ങൾ വരുന്നതിന്റെ ഭാഗമായി യു.എ.ഇ എമിറേറ്റ്സ് ഐ.ഡി അടുത്തിടെ പുതുക്കി, വരാനാ പോകുന്ന മാറ്റങ്ങൾ പ്രവാസികൾ അറിഞ്ഞിരിക്കണം
പ്രവാസികൾക്ക് കടുത്ത മുന്നറിയിപ്പുമായി യുഎഇ എത്തിയിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു പരിഷ്കരമാണ് യുഎഇ ഇപ്പോൾ വരുത്തിയിരിക്കുന്നത്. അതായത് പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിപ്പിക്കുന്ന നിയമം യുഎഇ നിർത്താലാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതുവഴി വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ സംവിധാനം ഒരുക്കാനാണ് അധികൃതരുടെ നീക്കം.
ഇതുസംബന്ധിച്ച ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി (ഐസിഎ) സർക്കുലർ പുറത്തിറക്കി. ഈ മാസം 11 മുതൽ തന്നെ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് അറബ്, ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസൻഷിപ്പ് പുറത്തിറക്കുന്ന തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്‌സ് ഐഡി എന്നത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ ഐഡി നിർബന്ധമാക്കിയിരിക്കുകയാണ്. സർക്കാർ സർവീസുകൾ, ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യൽ, യുഎഇ പൗരന്മാർക്ക് ജിസിസി രാജ്യങ്ങൾക്കുള്ളിലെ യാത്ര, വിമാനത്താവളങ്ങൾക്കുള്ളിലെ സ്മാർട് ഗേറ്റ്, ഇ ഗേറ്റ് എന്നിവിടങ്ങളിലൂടെയുള്ള ഇമിഗ്രേഷൻ എന്നിവയ്ക്ക് ഐഡി കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ഏപ്രിൽ 11ന് ശേഷം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന പതിവ് യുഎഇ നിർത്തലാക്കുകയാണെന്ന് പ്രാദേശിക ദിനപത്രമായ അൽഖലീജായു ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെഡറൽ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്ന് വിശദീകരണം നൽകിയാണ് വാർത്ത പുറത്ത് വന്നിരിക്കുന്നത്. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം തന്നെ ഇനിമുതൽ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാൽ മതിയാകുന്നതായിരിക്കും.
ഇതുകൂടാതെ യുഎഇയിൽ റെസിഡന്റ് വിസയിൽ എത്തുന്നവർ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞ് രണ്ട് മുതൽ പത്ത് വർഷത്തേക്ക് വരെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതായിരുന്നു രീതിയായിരുന്നു . ഇനി മുതൽ ഇത് എടുത്ത് ഒഴിവാക്കുന്നതാണ്. പുതിയ മാറ്റങ്ങൾ വരുന്നതിന്റെ ഭാഗമായി യു.എ.ഇ എമിറേറ്റ്സ് ഐ.ഡി അടുത്തിടെ പുതുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്താണ് പുതുക്കിയിരുന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ പാസ്പോർട്ടിന്റെ കൂടെ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐ.ഡി പാസ്പോർട്ടിനൊപ്പം പ്രവാസികൾക്ക് ലഭിക്കുന്നതായിരിക്കും.
ഇത്തരത്തിൽ പുതിയ നിയനം വന്നാൽ വിമാനകമ്പനികൾക്കും കാര്യങ്ങൾ എളുപ്പമായി തീരും. യുഎഇലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് നമ്പറും എമിറേറ്റ്സ് ഐ.ഡിയും പരിശോധിച്ചാൽ ഇവരുടെ വിസയുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്. അതിനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്.നേരത്തേ, യുഎഇയിൽ റെസിഡന്റ് വിസയിൽ എത്തുന്നവർ മെഡിക്കൽ പരിശോധനയും മറ്റും പൂർത്തിയാക്കി രണ്ട് മുതൽ പത്ത് വർഷത്തേക്ക് വരെ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതായിരുന്നു രീതി.
ഇതോടൊപ്പം തന്നെ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി ലഭ്യമാക്കും. പൊതു-സ്വകാര്യ മേഖലയിൽ ഡിജിറ്റൽ സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഗവൺമെന്റ് തീരുമാനം പുറപ്പെടുവിടച്ചിരിക്കുന്നത്.
അങ്ങനെ ഈ വർഷം ആദ്യം തന്നെ പുറത്തിറക്കിയ ക്യാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇയിൽ പ്രവാസികൾക്ക് നൽകുന്ന സേവനങ്ങൾ നവീകരിക്കാൻ നീക്കം നടത്തുന്നത്. മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായ ശേഷം പ്രവാസികളുടെ പാസ്‌പോർട്ടിൽ പതിക്കുന്ന സ്റ്റിക്കറാണ് റെസിഡൻസി വീസ എന്നത്. നിലവിൽ രണ്ട്, മൂന്ന്, അഞ്ച് അല്ലെങ്കിൽ 10 വർഷത്തെ അതായത് ഗോൾഡൻ വീസ എന്ന കാലയളവിലേക്കാണ് വീസ നൽകുന്നത്.
https://www.facebook.com/Malayalivartha

























