പെരുന്നാളിന് പ്രവാസികൾക്ക് ഇരട്ടി മധുരം നൽകി ഗൾഫ് രാഷ്ട്രം; ഈദ് അല്‍- ഫിത്തര്‍ അവധിക്ക് മുമ്പ് തന്നെ അടുത്ത ശമ്പളത്തോടൊപ്പം ബോണസ് തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് അല്‍- ഫഹദ് സുലൈമാന്‍, കുവൈറ്റിൽ പുത്തൻ അറിയിപ്പ്

രണ്ടരവര്ഷത്തോടെ കാത്തിരിപ്പിന് ശേഷം ഗൾഫ് രാഷ്ട്രങ്ങൾ പരിപാവനമായ റമദാൻ നോമ്പാചരണം തുടങ്ങിക്കഴിഞ്ഞു. കൊറോണ നൽകിയ പ്രതിസന്ധികൾ എല്ലാം കഴിഞ്ഞതോടെ ഇളവുകൾ നൽകുന്നതിനൊപ്പം കൂടുതൽ കറുതലും നൽകുന്ന കാഴ്ച കാണുവാൻ സാധിക്കും. ഇപ്പോഴിതാ പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഈദു അല്‍- ഫിത്തറിന് മുമ്പ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതാണ്. കുവൈറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ ഡയറക്ടര്‍ അല്‍- ഫഹദ് സുലൈമാന്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് അല്‍-റായ് വാര്‍ത്താ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഈദ് അല്‍- ഫിത്തര്‍ അവധിക്ക് മുമ്പ് തന്നെ അടുത്ത ശമ്പളത്തോടൊപ്പം ബോണസ് തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് അല്‍- ഫഹദ് സുലൈമാന്‍ അറിയിക്കുകയുണ്ടായി. 1900 ജീവനക്കാര്‍ക്കായി സിവില്‍ സര്‍വീസ് കമ്മിഷന്‍ 3.3 മില്യണ്‍ കെഡി അതായത് 81 കോടിയിലധികം ഇന്ത്യന്‍ രൂപ ബോണസ് അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുകയാണ്. ഈദ് അല്‍- ഫിത്തറിന് മുമ്പ് തന്നെ ഒരു കമ്മിറ്റിയുടെ രൂപീകരണം പൂര്‍ത്തിയാക്കുമെന്നും ബോണസ് തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
അതേസമയം, തൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതില്‍ വലിയ മുന്നേറ്റം നടത്തിയതായി അല്‍- റായി ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ജീവനക്കാരില്‍ ആരൊക്കെ മികച്ച പ്രകടനം നടത്തിയെന്ന് ഇതിലൂടെ വിലയിരുത്തുന്നതാണ്. മികച്ച പ്രകടനം നടത്തിയവര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭിക്കുന്നതാണ്.
എന്നാൽ മൂല്യനിര്‍ണയത്തില്‍ പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ് ജീവനക്കരുടെ ഹാജരെന്ന് സിഎസ്സിയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ഇടയിലുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍വീസ് കമ്മിഷന്റെ (സിഎസ്സി) അടുത്ത വൃത്തങ്ങള്‍ അല്‍- റായ് ഡെയ്ലിയോട് പറയുകയുണ്ടായി. സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ ജീവനക്കാരുടെ മൂല്യനിര്‍ണയം ആരംഭിച്ചതായി ശ്രോതസ്സുകള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഫലങ്ങള്‍ അംഗീകാരത്തിനായി മന്ത്രിമാര്‍ക്ക് കൈമാറുമെന്ന് സൂചിപ്പിക്കുന്നു.
അതേസമയം ഈ സ്ഥാപനങ്ങളിലെ പല വകുപ്പുകളിലെ മുഴുവന്‍ മൂല്യനിര്‍ണയ പ്രക്രിയ പൂര്‍ത്തിയാക്കിയതായും മറ്റുള്ള സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാരുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണത്തെയും അവരുടെ ജോലിയുടെ സ്വഭാവത്തെയും ആശ്രയിച്ച് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കുന്നത് ഒരു വകുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുമെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























