പ്രവാസികളിൽ കനത്ത ആശങ്ക വിതച്ച് പ്രതിസന്ധി; പാര്‍ലമെന്റുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് മന്ത്രിസഭ വീണ്ടും രാജിവച്ചു, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അമീറിന്റെ ചുമതല വഹിക്കുന്ന കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറി
പ്രവാസികളെ ആശങ്കയിലാക്കി കുവൈറ്റിൽ വീണ്ടും പ്രതിസന്ധി. പാര്‍ലമെന്റുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കുവൈറ്റ് മന്ത്രിസഭ വീണ്ടും രാജിവച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് അമീറിന്റെ ചുമതല വഹിക്കുന്ന കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് രാജിക്കത്ത് കൈമാറിയിരിക്കുകയാണ്. ചൊവ്വാഴ്ച ബയാന്‍ പാലസിലെത്തിയാണ് രാജി തീരുമാനം അറിയിച്ചത്.
അതേസമയം പ്രധാനമന്ത്രിക്കെതിരെ ഇന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ രാജി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈറ്റിലെ സര്‍ക്കാരിന്റെ മൂന്നാമത്തെ രാജിയാണിത് എന്നതും പ്രതിസന്ധിയായിരിക്കുകയാണ്.
2019 ഡിസംബറിലാണ് ശൈഖ് സബാഹ് കുവൈറ്റ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. പ്രതിപക്ഷത്തെ ഉള്‍പ്പെടെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ നിരവധി പുതുമുഖങ്ങളെ ഉള്‍പ്പെടെ കഴിഞ്ഞ ഡിസംബറില്‍ നിയമിക്കുകയായിരുന്നു. എന്നാല്‍ ഷൈഖ് സബയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും ഉള്‍പ്പെടെ ആരോപിച്ച പ്രതിപക്ഷം രാജ്യത്തിന് യോജിക്കാത്ത പ്രധാനമന്ത്രിയെന്നാണ് ഷൈഖ് സബാഹിനെ വിശേഷിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും മാറ്റങ്ങള്‍ നടപ്പാക്കുന്നതിലും മന്ത്രിസഭ പരാജയപ്പെട്ടെന്നും ഇവര്‍ ആരോപിക്കുകയുണ്ടായി. പ്രതിരോധ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ വര്‍ഷം ആദ്യം രാജിവെച്ചിരുന്നു.
അതേസമയം, കുവൈത്തില്‍ പൗരത്വം രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിയിലായ വിദേശിക്ക് മൂന്ന് വര്‍ഷം കഠിന് തടവ് ശിക്ഷ വിധിച്ച് കോടതി. സൗദി പൗരനെയാണ് കുവൈത്ത് പരമോന്നത കോടതി ശിക്ഷിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇയാളെ കീഴ്‍കോടതി വെറുതെ വിട്ടിരുന്നെങ്കിലും പരമോന്നത കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.
അതോടൊപ്പം തന്നെ വ്യാജ രേഖകള്‍ ചമച്ചുണ്ടാക്കിയ കൃത്രിമ പൗരത്വം മറയാക്കി കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ ഇയാള്‍ ജോലി ചെയ്‍തു വരികയായിരുന്നു. ഇതിനിടെയാണ് ഇയ്യാൾ പിടിയിലായത്. ഒരു കുവൈത്ത് സ്വദേശിയുടെ ഫയലുകളില്‍ സ്വന്തം പേര് ചേര്‍ത്താണ് ഇയാള്‍ കൃത്രിമ പൗരത്വം രേഖകളുണ്ടാക്കിയതെന്നും അധികൃതർ കണ്ടെത്തിയിരുന്നു .
എന്നാല്‍ കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി ഇയാളെ കുറ്റവിമുക്തനാക്കി. ഈ വിധിക്കെതിരായ അപ്പീല്‍ പരമോന്നത കോടതിയുടെ പരിഗണനയ്‍ക്ക് വന്നപ്പോള്‍ നേരത്തെയുണ്ടായിരുന്ന വിധി റദ്ദാക്കുകയും പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ് ശിക്ഷ വിധിക്കുകയുമാണ് ചെയ്തത്.
https://www.facebook.com/Malayalivartha

























