റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ചു; നിരത്തിലെ പതിനൊന്നോളം വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച സൗദി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു, അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങൾക്കകം വൈറലായി
സൗദി തലസ്ഥാനമായ റിയാദിലെ പൊതു റോഡിലൂടെ തെറ്റായ ദിശയില്‍ വാഹനമോടിച്ച് പതിനൊന്നോളം വാഹനങ്ങളില്‍ ഇടിച്ച സൗദി പൗരൻ. പിന്നാലെ സുരക്ഷാ സേന ഇയ്യാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൃത്യവിലോപത്തിന് രണ്ട് പോലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയുണ്ടായി. യുവാവ് അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഈ സംഭവം സൗദി പൗരന്മാര്‍ക്കിടയില്‍ രോഷത്തിന് കാരണമായി.
സംഭവസമയം സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ചേര്‍ന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവില്‍ ഡ്രൈവറെ പിടിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ വടികൊണ്ട് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയിരുന്നില്ല. സംഭവത്തില്‍ ഓടിക്കൊണ്ടിരുന്നതും പാര്‍ക്ക് ചെയ്തതുമായ 11 ഓളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതർ ചൂണ്ടിക്കാണിച്ചു.
ഇതേതുടർന്ന് സംഭവം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി കൈകൊണ്ടതായി റിയാദ് പോലീസ് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























