സൗദിയിൽ വീണ്ടും പ്രവാസികൾക്ക് ആശങ്ക; ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 മുതല്‍! ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം...

സൗദിയിൽ വീണ്ടും പ്രവാസികൾക്ക് ആശങ്ക. സ്വദേശിവത്കരണം ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന സാഹചര്യത്തിൽ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. ആദ്യം ആരംഭിച്ചത് സർക്കാർ മേഖലയിലാണ്. പിന്നാലെ സ്വകര്യ മേഖലയിലും അത് വ്യാപിപ്പിക്കുകയുണ്ടായി. അങ്ങനെ നിരവധി പ്രവാസികൾ തങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടത് മൂലം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തങ്ങളുടെ പൗരന്മാർക്ക് പ്രാധാന്യം നൽകുക എന്ന നിലയിലാണ് ഇത് ആരംഭിച്ചത്...
ഇപ്പോഴിതാ സൗദിയില്‍ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില്‍ 11 മുതല്‍ നടപ്പാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്‍ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിവരുന്നത്.
അങ്ങനെ ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിരിക്കുകയാണ്. ഇതില്‍ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവല്‍ക്കരണ അനുപാതത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കുന്നതല്ല. മെഡിക്കല്‍ ഉപകരണ മേഖലയില്‍ സെയില്‍സ്, പരസ്യം, ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നീ തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്.
അതോടൊപ്പം തന്നെ മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിംഗ്, ടെക്നിക്കല്‍ തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ തന്നെ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും സൗദിവല്‍ക്കരണം പാലിക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സൗദി എന്‍ജിനീയര്‍മാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ബാച്ചിലര്‍ ബിരുദ ധാരികളുടെയും മിനിമം വേതനം 7,000 റിയാലും ഡിപ്ലോമ ബിരുദധാരികളുടെ മിനിമം വേതനം 5,000 റിയാലും ആയും നിര്‍ണയിച്ചിരിക്കുകയാണ്.
അതേസമയം, സൗദിയില്‍ വിദേശി സ്വദേശി നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വ്യവസ്ഥകള്‍ നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് നിക്ഷേപക മന്ത്രാലയം. നിക്ഷേപകര്‍ക്ക് തുല്യത ഉറപ്പാക്കുന്നതും രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുമായ സൗഹൃദ വ്യവസ്ഥകളുമുള്‍പ്പെടുത്തിയാണ് ഈ നിയമം നിര്‍മ്മിക്കാൻ ഒരുങ്ങുന്നത്. സൗദി നിക്ഷേപക മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ട് രംഗത്ത് എത്തിയത്. രാജ്യത്തെ സ്വദേശി വിദേശി നിക്ഷപകരുടെ അവകാശങ്ങളില്‍ തുല്യത ഉറപ്പ് വരുത്തുന്നതായിരിക്കും പുതിയ വ്യവസ്ഥ എന്നത്. ഈ നിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി.
ഇത്തരത്തിൽ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിലവിലെ നിക്ഷേപക ഘടനയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉണ്ടാകുന്നത്.
നിക്ഷേപകരോടുള്ള വിവേചനരഹിതമായ പെരുമാറ്റം, സാമ്പത്തിക പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള സ്വതന്ത്യം, സ്വത്ത് കൈവകാശം വെക്കല്‍, വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം, സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ സഹായം, നിക്ഷേപകര്‍ക്കാവശ്യമായ സേവനങ്ങളും വിവര കൈമാറ്റവും, പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ പുതിയ വ്യവസ്ഥയില്‍ കൃത്യമായി തന്നെ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചുകഴിഞ്ഞു.
അങ്ങനെ നിക്ഷേപകര്‍ തങ്ങളുടെ സ്ഥാപന ഓഫീസുകള്‍ രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കുവാനും, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യമായി സര്‍പ്പിക്കുവാനും, കോര്‍പ്പറേറ്റ് നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുവാനും പരിസ്ഥിതി സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കുവാനും തയ്യാറാകണമെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























