മെര്‍സ് പ്രശ്‌നമല്ല; ഹജ്ജ് തീര്‍ത്ഥാടകര്‍ തിന്നുന്നത് ദിവസം 100 ഒട്ടകങ്ങളെ

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ എത്തുന്ന സൗദിയില്‍ ദിവസവും തീര്‍ത്ഥാടകര്‍ തിന്നു കൂട്ടുന്നത് 100 ഒട്ടകങ്ങളെ. മെര്‍സ് രോഗവുമായി ബന്ധപ്പെട്ട് ഒട്ടക മാംസത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള കര്‍ശന നിര്‍ദേശം അവഗണിച്ചാണ് ഈ തീറ്റ. ഇരുപത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന സൗദിയില്‍ പലരും ആരോഗ്യ പ്രശ്‌നം പോലും നോക്കാതെ ഒട്ടകമാംസം തിന്നുന്നത് തുടരുകയാണെന്നാണ് വിവരം.
മെര്‍സ് കൊറോണാ വൈറസ് പകരാന്‍ ഏറ്റവും സാധ്യത ഒട്ടകത്തിന്റെ സാന്നിദ്ധ്യം ആണെന്നും തീര്‍ത്ഥാടകര്‍ ഒട്ടകങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം ഹജ്ജ് തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുമ്പായി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദിവസവും 100 ഒട്ടകങ്ങളെ വീതമെങ്കിലും എല്ലാവരും ചേര്‍ന്ന് ഭക്ഷിക്കുന്നുണ്ടെന്നും ഹോട്ടലുകള്‍ ഇപ്പോഴും ഇതുപയോഗിച്ചുള്ള വിഭവങ്ങള്‍ വിളമ്പുന്നുണ്ടെന്നും സൗദി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഒട്ടകത്തിന്റെ ഇറച്ചി വേവിച്ചു ഭക്ഷിക്കുന്നത് പ്രശ്‌നമില്ലെന്നും കൊറോണാ വൈറസ്ബാധയുള്ള മൃഗങ്ങളോ മനുഷ്യരുമായുള്ളതോ ആയ സഹവാസമാണ് അപകടകരമെന്ന് മറ്റ് ചില ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha