കൊറോണ വൈറസ് നിലനില്‍ക്കുന്നതിനാല്‍ കുവൈത്തില്‍ ഒട്ടകത്തെ അറുക്കുന്നതിന് വിലക്ക്

കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഒട്ടകത്തെ അറുക്കുന്നതിന് മുനിസിപ്പാലിറ്റി താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ബലിപെരുന്നാള്‍ സമാഗതമായ സാഹചര്യത്തിലാണ് അറവുശാലകളില്‍ ഒട്ടകത്തെ അറുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് നിലനില്‍ക്കുമെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ അഹ്മദ് അല്‍ മന്‍ഫൂഹി പറഞ്ഞു. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് ലോകാരോഗ്യ സംഘടനയുടെ അടക്കം മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
2012ല്‍ സൗദി അറേബ്യയില്‍ ആദ്യമായി കൊറോണ വൈറസ് കണ്ടത്തെിയശേഷം 1231 പേര്‍ക്ക് ബാധിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 521പേര്‍ മരിച്ചു. ആഗസ്റ്റ് അവസാനം ഒരാഴ്ചക്കുള്ളില്‍ 19 പേരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസ് ബാധ പടരുന്നത് തടയാന്‍ നടപടികള്‍ കര്‍ക്കശമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha