ദുബായിലെ മൊബൈല്‍ ഫോണ്‍ കടകളില്‍ അഗ്‌നിബാധ,ഒരു കട പൂര്‍ണമായും കത്തിനശിച്ചു

ദുബായിലെ ദെയ്‌റ നായിഫ് സൊമാലി ഗല്ലിക്കടുത്തു മൊബൈല്‍ കടകളില്‍ അഗ്‌നിബാധ. ഒരു കട പൂര്‍ണമായും കത്തിനശിച്ചു. മൂന്നു കടകളിലെ സാധനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. സൊമാലി ഗല്ലിയിലെ പള്ളിക്കടുത്തെ ഇറാന്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ അനുബന്ധ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയിലാണ് അഗ്‌നിബാധയുണ്ടായത്.
കറുത്ത പുക തൊട്ടടുത്ത കടകളിലേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ഉല്‍പന്നങ്ങളൊക്കെ ഉപയോഗശൂന്യമായി. സംഭവ സമയം കടകള്‍ തുറന്നിരുന്നില്ല. ഉടന്‍ എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത് മലയാളികളുടേതടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha