Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബിജെപി നേതാക്കളിൽ പലരും എന്റെ വീട്ടിൽ വന്നു വാഗ്ദാനങ്ങൾ നൽകിയിരുന്നു.... എന്നിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയിട്ടില്ല! അങ്ങനെ അനുഭവം ഉള്ള എന്നെ പോലുള്ള പ്രവാസികൾ ജീവൻ വെടിയാതെ ഇന്ന് ജീവിക്കുന്നതും കുടുംബം നോക്കുന്നതും പ്രവാസലോകത്ത് നിന്നാണ്; കേരളത്തിലെ ബിജെപി നേതാക്കളെ വിശ്വസിച്ചു പെരുവഴിയിൽ ഇറങ്ങേണ്ടി വന്ന കുടുംബം ആണ് എന്റേത്... എന്റെ വീടിന്റെ ലോൺ പോലും അടക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥയിൽ ആക്കി വീടില്ല കടയില്ല ഭാര്യ യുടെ തയ്യൽ കട പോലും... വെളിപ്പെടുത്തലുമായി ഒരു പ്രവാസി

07 MAY 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ വച്ച് പ്രവാസികളായ നഴ്സുമാർക്കെതിരായ ദുർഗാദാസ് വിവാദ പരാമർശം നടത്തിയത്. ഖത്തറിൽ ഒരു പ്രമുഖ സംഘടനയുടെ ഭാരവാഹിയായിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ ഒരു ആരോപണം പങ്കുവച്ചത് കടുത്ത ആരോപണങ്ങൾക്ക് വഴിവയ്ക്കുകയുണ്ടായി. പിന്നാലെ ദുർഗാദാസിന് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ഏതെല്ലാം സഹികെട്ട് ക്ഷമാപണവും വിശദീകരണവുമായി അദ്ദേഹം രംഗത്ത് എത്തുകയും ചെയ്തു. ഗൾഫ് രാഷ്ട്രങ്ങൾ അങ്ങനെയാണ്. അവിടെ വിദ്വേഷപരാമർശങ്ങൾക്ക് സ്ഥാനമില്ല. അവിടെ ഏവരെയും ഒന്നുപോലെ കരുതുന്ന അധികാരികളാണ് ഉള്ളത്. ആയതിനാൽ തന്നെ ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്ക് ഇത് ഒരു കൊട്ട് തന്നെയാണ്.

സമ്മേളനത്തിനിടെ കേരളത്തിൽ നിന്ന് നഴ്സുമാരെ തീവ്രവാദികൾക്ക് ലൈംഗിക സേേവനത്തിനായി കൊണ്ടു പോവുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്നതായിരുന്നു ചോദ്യം വന്നത്. പിന്നാലെ സോഷ്യൽമീഡിയയിൽ ഇത് വൻ വിവാദമായി മാറുകയായിരുന്നു. വിവാദം കൊടുമ്പിരികൊണ്ടതോടെ ഖത്തറിലെ അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്ന് ഇയാളെ നീക്കുകയായിരുന്നു. യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ ഘടകം ഇയാൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നൽകുകയുണ്ടായി.

എന്നാൽ ജോലി നഷ്ടപെട്ട ദുര്‍ഗാദാസിനെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് എത്തി. ദുര്‍ഗാദാസിന്റെ പാരമ്പര്യം ഉള്‍പ്പെടെ എടുത്ത് പറഞ്ഞ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് കെപി ശശികല ഇത്തരത്തിൽ നിലപാട് വ്യക്തമാക്കുന്നത്. ദുര്‍ഗ്ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി നേരത്തെ പരാതിയില്ല. വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. വിഭാഗീയമായോ വര്‍ഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. അദ്ദേഹം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നുമാണ് ഹിന്ദു ഐക്യ വേദി നേതാവ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ഹിന്ദു ഐക്യവേദി സ്ഥാപക നേതാക്കളില്‍ ഒരാളായ ശിശുപാലിന്റെ മകനാണ് ദുര്‍ഗ്ഗാദാസ്. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ശിശുപാല്‍ എന്നും കെപി ശശികല പറയുന്നു.

അതോടൊപ്പം തന്നെ ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും കെപി ശശികല പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍ എന്ന മുന്നറിയിപ്പാണ് ശശി കല പറയുന്നത്. പുറം രാജ്യത്ത് പോയി ജോലിയെടുക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്‌പോര്‍ട്ട് കൂടിയേ തീരു എന്ന ഭീഷണിയും കെപി ശശി കല നല്‍കുന്നു. എന്നുമാത്രമല്ല അദ്ദേഹത്തിന് ജോലി നല്കാമെന്നുവരെ പറഞ്ഞിരിക്കുകയാണ്.. എന്റെ പൊന്നു പ്രവാസികളെ ഗൾഫ് രാഷ്ട്രങ്ങളിൽ രാപകലില്ലാതെ കനത്ത ചൂടിൽ ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ട് നാട്ടിൽ ഒരു ബിസിനസ് പോലും തുടങ്ങാനാകാതെ ഒരു മുഴം കയറിൽ ഇത്രയേ ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന ചരിത്രവും നമുക്ക് ഉണ്ട് എന്നോർക്കണം... ഇത്തരത്തിൽ അനുഭവിച്ച ഒരു പ്രവാസിയുടെ കഥ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ പറയട്ടെ...

പ്രമോദ് കരിവെള്ളൂർ എന്ന പ്രവാസിയാണ് തന്റെ ജീവിതം പറയുന്നത്. നേരത്തെ കേരള തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥനാർത്തി ആയി മത്സരിച്ചതിന്റെ കടയും വരുമാനവും ജീവിതവും നഷ്ടപെട്ട ആളാണ്‌. ഇപ്പോൾ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത്. ബിജെപി നേതാക്കളിൽ പലരും എന്റെ വീട്ടിൽ വന്നു വക്ദാനങ്ങൾ നൽകിയിരുന്നു. എന്നിട്ട് ഇന്നുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അങ്ങനെ അനുഭവം ഉള്ള എന്നെ പോലുള്ള പ്രവാസികൾ ജീവൻ വെടിയാതെ ഇന്ന് ജീവിക്കുന്നതും കുടുംബം നോക്കുന്നതും പ്രവാസലോകത്ത് നിന്നാണ്. കേരളത്തിലെ ബിജെപി നേതാക്കളെ വിശ്വസിച്ചു പെരുവഴിയിൽ ഇറങ്ങേണ്ടി വന്ന കുടുംബം ആണ് എന്റേത്. എന്റെ വീടിന്റെ ലോൺ പോലും അടക്കാൻ നിവൃത്തി ഇല്ലാത്ത അവസ്ഥയിൽ ആക്കി വീടില്ല കടയില്ല ഭാര്യ യുടെ തയ്യൽ കട പോലും നഷ്ടപ്പെട്ടു ഇനിയും കേരളത്തിൽ ബിജെപി ക്ക് വേണ്ടി എന്നെ പോലുള്ള പാവങ്ങൾ ബലിയാടാവാതിരിക്കട്ടെ.

ഇനിയിപ്പോ ഇതിന്റെ പേരിൽ ഒരു പ്രത്യേക പാർട്ടിയെ മാത്രം കുറ്റം പറയാൻ ആകില്ല. ബിജെപി സ്ഥാനാർത്ഥിയായതിന്റെ പേരിൽ അദ്ദേഹത്തിന്റെ കടയൊഴിപ്പിച്ചു. ഈ വാർത്ത വിശ്വസിക്കാൻ നിങ്ങൾക്ക് കഴിയില്ല എങ്കിൽ ഞാൻ ഇതിന് തെളിവ് തരാം. ഈ സംഭവത്തെ തുടർന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്ത ന്യൂസ് ആണിത്. ഇത്തരത്തിൽ മോഹനവാഗ്ദാനങ്ങൾ നൽകി പലരും നിങ്ങളെ പ്രലോഭിപ്പിക്കും. എന്നാൽ ഒന്നോർക്കുക അദ്ദേഹം പറഞ്ഞ വാക്കുകൾ തന്നെ ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുകയാണ്. 'എന്നെ പോലുള്ള പ്രവാസികൾ ജീവൻ വെടിയാതെ ഇന്ന് ജീവിക്കുന്നതും കുടുംബം നോക്കുന്നതും പ്രവാസലോകത്ത് നിന്നാണ്' എന്നത് തന്നെ.

അതേസമയം താൻ നഴ്സുമാരെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഇദ്ദേഹം വിശദീകരണം നൽകുന്നത്. എന്നാൽ ഇത്തരം അധിക്ഷേപത്തിനെതിരെ നഴ്സുമാരുടെ സംഘടന നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പരാമർശത്തിന് പിന്നാലെ ഇയാൾക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. മലയാളം മിഷൻ ഖത്തർ മേഖലാ കോർഡിനേറ്റർ സ്ഥാനത്ത് നിന്നും ഇയാളെ നീക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതേതുടർന്നാണ് ക്ഷമാപണവുമായി ഇയ്യാൾ രംഗത്തെത്തിയത്. കാസ നേതാവ് ക്ലബ് ഹൗസിൽ പറഞ്ഞ കാര്യം സംശയം തീർക്കാനായി, ലൗ ജിഹാദ് വിഷയം ചർച്ച ചെയ്ത സെഷനിൽ വേദിയിലിരുന്ന കെവിൻ പീറ്ററിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ പ്രസ്താവന അല്ലെന്നുമാണ് ദുർഗാദാസ് നൽകുന്ന വിശദീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (12 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends