Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഒരു വശത്ത് സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും കുവൈറ്റിന്റെ നിർണായക തീരുമാനം; വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി, പ്രവാസികൾക്ക് കൂടുതൽ അനുകൂല്യങ്ങളുമായി പുതിയ നീക്കം

09 MAY 2022 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശിവത്കരണം കടുപ്പിക്കുമ്പോൾ പ്രവാസികൾക്ക് നെഞ്ചടിപ്പ് ഏറുകയാണ്. ഇത്തരത്തിൽ നിബന്ധനകൾ കടുപ്പിച്ചതിന് പിന്നാലെ കൂടുതൽ പ്രവാസികൾ ജോലി നഷ്ടമാകുകയുണ്ടായി. എന്നാൽ ഇതിൽ നിന്നും ഏറെക്കുറെ രക്ഷപ്പെട്ട് നിൽക്കുന്നവരാണ് വീട്ടുജോലിക്കാർ. ഇപ്പോഴിതാ കുവൈറ്റിലെ വീട്ടു ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന നിയമ ഭേദഗതിയുമായി തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് മാന്‍പവര്‍ അതോറിറ്റി രംഗത്ത് എത്തിയിരിക്കുകയാണ്.

അവര്‍ ആഴ്ചയില്‍ തന്നെ ഒരു ദിവസവും വര്‍ഷത്തിലും ഒരു മാസവും അവധി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് നിയമ ഭേദഗതി എന്നത്. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട 2015ലെ അറുപത്തി എട്ടാം നമ്പര്‍ നിയമത്തിലാണ് നീതിന്യായ മന്ത്രി ജമാല്‍ അല്‍ ജലാവി പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത് എന്നത് കാണുവാൻ സാധിക്കും.

ആയതിനാൽ തന്നെ വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 ദിനാര്‍ അഥവാ 18,700 രൂപയായിരിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇതിനേക്കാള്‍ കുറഞ്ഞ ശമ്പളത്തില്‍ വീട്ടുവോലക്കാരെ ജോലിക്ക് നിര്‍ത്താന്‍ പാടുള്ളതല്ല. അതേസമയം, ജോലിക്കാരുടെ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കും ചികിത്സകള്‍ക്കുമുള്ള ചെലവുകള്‍ സ്പോണ്‍സര്‍ വഹിക്കണം. അതിനായി വരുന്ന ചെലവുകള്‍ വീട്ടുവേലക്കാരുടെ ശമ്പളത്തില്‍ നിന്ന് കുറവ് വരുത്താന്‍ പാടില്ലെന്നും നിയമത്തില്‍ ചൂണ്ടിക്കാണിക്കുകയാണ്.

ഇതുകൂടാതെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കുവൈറ്റ് അധികൃതരുമായി ഇന്ത്യ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് 100 ദിനാറിനും 120 ദിനാറിനും ഇടയില്‍ ശമ്പളം ലഭിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസര്‍ സിബി ജോര്‍ജ് വ്യക്തമാക്കുകയുണ്ടായി. 25,000 രൂപ മുതല്‍ 30,000 രൂപ വരെ വരുമിത് എന്നാണ് കണക്ക്. ജീവനക്കാര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ന്യായമായ തുകയാണിതെന്നും അദ്ദേഹം പ്രാദേശിക ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

അങ്ങനെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈറ്റും തമ്മില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പളത്തിന്റെ കാര്യത്തിലുള്ള ഈ വര്‍ധനവ് എന്നത്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഈടാക്കുന്ന ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

 

 

കൃത്യ സമയത്ത് തന്നെ മാസ ശമ്പളം വീട്ടുജോലിക്കാരന്റെ അക്കൗണ്ടിലേക്ക് നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുകയാണ് ചെയ്യുന്നത്. മാസ ശമ്പളം ആദ്യ ആഴ്ചയില്‍ തന്നെ നല്‍കിയില്ലെങ്കില്‍ 10 ദിനാര്‍ അഥവാ 2500 രൂപ പിഴയായി നല്‍കണം. 11 മാസം ജോലി ചെയ്താല്‍ 30 ദിവസത്തില്‍ കുറയാത്ത ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി അനുവദിക്കണം. ആറു ദിവസം ജോലി ചെയ്താല്‍ 24 മണിക്കൂര്‍ ശമ്പളത്തോടെയുള്ള വിശ്രമം അനുവദിക്കണം പറഞ്ഞു. ഒരു ദിവസം രണ്ടര മണിക്കൂറില്‍ കൂടുതല്‍ സമയം ഓവര്‍ ടൈം ജോലി എടുപ്പിക്കരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (13 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends