ലോകത്തെ ഏറ്റവും വലിയ സ്വര്‍ണമോതിരം ഷാര്‍ജയിലെത്തുന്നു

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം ഷാര്‍ജയില്‍ പ്രദര്‍ശനത്തിനത്തെുന്നു. നജ്മത് ത്വയിബ എന്ന പേരുള്ള 58.68 കിലോ ഭാരമുള്ള മോതിരം 39ാമത് മിഡീസ്റ്റ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയിലെ പ്രധാന ആകര്‍ഷണമായി മാറും. ഒക്ടോബര്‍ ആറ് മുതല്‍ 10 വരെ ഷാര്‍ജ എക്്‌സ്‌പോ സെന്ററിലാണ് വാച്ച് ആന്‍ഡ് ജ്വല്ലറി ഷോ.
സൗദി അറേബ്യയിലെ ത്വയിബ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറിയാണ് മോതിരം നിര്‍മിച്ചിരിക്കുന്നത്. 5.17 കിലോ സ്വരോവ്‌സ്‌കി രത്‌നക്കല്ലുകള്‍ ഇതില്‍ പതിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ മോതിരം ഇടം നേടിയിട്ടുണ്ട്. 55 ജീവനക്കാര്‍ ദിവസവും 10 മണിക്കൂര്‍ വീതം 45 ദിവസത്തെ അധ്വാനത്തിലൂടെ 2000ലാണ് മോതിരം നിര്‍മിച്ചത്. അന്നത്തെ വില 5,50,000 ഡോളറായിരുന്നു. സന്ദര്‍ശകര്‍ക്ക് മോതിരത്തിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ അവസരം ലഭിക്കും. വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയില്‍ ഇത്തവണ 500 പ്രദര്‍ശകര്‍ പങ്കെടുക്കും. ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെ. ഏഴിന് വനിതകള്‍ക്ക് മാത്രമാണ് പ്രവേശം. പ്രവേശം സൗജന്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha