ഷാര്‍ജയിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

ഷാര്‍ജയില്‍ 32 നില ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്‌നിബാധ. കിംഗ് ഫൈസല്‍ റോഡിലെ അല്‍നാസര്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ആളപായമുളളതായി റിപ്പോര്‍ട്ടില്ല. അതേസമയം, പുക ശ്വസിച്ച് അസ്വസ്ഥരായ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. തീ അതിവേഗം മുകള്‍ നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടരുകയുണ്ടായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഗ്‌നിശമനസേനയുടെ നിരവധി യുണിറ്റുകള്‍ നടത്തിയ പരിശ്രമത്തില്‍ രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും സഹായത്തിനെത്തിയിരുന്നു.
24 റസിഡന്‍ഷ്യല്‍ നിലകളും 6 പാര്‍ക്കിംഗ് നിലകളുമാണ് കെട്ടിടത്തിലുളളത്. അഗ്‌നിബാധയില്‍ 250ഓളം കുടുംബങ്ങള്‍ ഭവനരഹിതരായെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha