സൗദിയിലെ ഡ്രൈവിങ് ലൈസന്‍സുകളില്‍ അവയവദാനസമ്മതരേഖ കൂടി ചേര്‍ക്കാനുള്ള പദ്ധതി

രാജ്യത്ത് നല്‍കപ്പെടുന്ന ഡ്രൈവിങ് ലൈസന്‍സുകളില്‍ ഉടമ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തല്‍പരനാണോ അല്ലയോ എന്നുകൂടി രേഖപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് സൗദിയിലെ ഷൗറ കൗണ്‍സില്‍. ഇക്കാര്യം ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യാനാണ് കൗണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രമേയം ഷൗറ സെക്യൂരിറ്റി കമ്മിറ്റി സമര്‍പ്പിച്ചു.
അവയവദാനം എന്നത് ഇസ്‌ലാമില്‍ നിഷിദ്ധമല്ല എന്നാണ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല അവയവം ദാനം ചെയ്യുകയെന്നത് ഇസ്‌ലാമിക നിയമത്തിന്റെ ഭാഗമാണെന്ന കാര്യം 34 വര്‍ഷം മുമ്പ് പണ്ഡിതരുടെ കൗണ്‍സില്‍ അംഗീകരിച്ച കാര്യവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പല പൗരന്മാരും തങ്ങള്‍ക്ക് അവയവദാനത്തിന് സമ്മതമാണെന്ന് ജീവിച്ചിരിക്കുമ്പോള്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ അവയവദാതാക്കള്‍ വേണമെന്ന സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ റിപ്പോര്‍ട്ടും കമ്മിറ്റി പരാമര്‍ശിക്കുന്നു. അവയവം സ്വീകരിക്കാനായി വിദേശ രാജ്യങ്ങളിില്‍ പോയി ശസ്ത്രക്രിയ ചെയ്ത് മടങ്ങിയെത്തുന്നവര്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് ഇതില്‍ പറയുന്നത്. അവയവദാനത്തെപ്പറ്റി കൂടുതല്‍ ബോധവല്‍ക്കരണം നടത്താനും കമ്മിറ്റിക്ക് പദ്ധതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha