അബുദാബി ബസുകളില്‍ യാത്ര ചെയ്യാന്‍ ഇനി പ്രീപെയ്ഡ് കാര്‍ഡുകള്‍ മാത്രം

അബുദാബി ബസുകളില്‍ ഇനി കാര്‍ഡ് ഉപയോഗിച്ച് മാത്രമേ യാത്രചെയ്യാനാവൂ. പണം കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി. ഇതോടെ ബസുകളില്‍ ഇനിമുതല്‍ പണം നേരിട്ട് കൊടുത്ത് യാത്ര ചെയ്യുന്ന സംവിധാനവും ഉജ്‌റ കാര്‍ഡ് സംവിധാനവും ഉണ്ടാകില്ല. ഡിപ്പാര്‍ ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചതാണ് ഇക്കാര്യം.
ഹാഫിലാത്ത് പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഇനി യാത്ര ചെയ്യാനാവൂ. യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് മാത്രം പണം നല്‍കിയാല്‍ മതിയാവും. ഈ കാര്‍ഡ് ബസില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രത്തില്‍ പഞ്ച് ചെയ്യുകയാണ് വേണ്ടത്. ഹാഫിലാത്ത് കാര്‍ഡുകള്‍ മാസങ്ങള്‍ക്ക് മുമ്പേ നിലവില്‍വന്നിരുന്നെങ്കിലും പൂര്‍ണ്ണമായും ഇതിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
താല്‍ക്കാലികസ്ഥിരം കാര്‍ഡുകള്‍, മുതിര്‍ന്നവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക കാര്‍ഡുകള്‍ എന്നിങ്ങനെ വിവിധ തരം കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ബസ് കാര്‍ഡുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha