അബുദാബിയില്‍ കനത്തമമൂടല്‍മഞ്ഞ് :വലിയ വാഹനങ്ങള്‍ റോഡിലേക്കിറങ്ങരുതെന്ന് അബുദാബി പൊലീസ്

മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ റോഡിലേക്കിറങ്ങരുതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ട്രക്ക്, തൊഴിലാളി ബസ് തുടങ്ങിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണമെന്ന് അബുദാബി പൊലീസ് പട്രോള്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഖലീഫ മുഹമ്മദ് ഖലീഫ അറിയിച്ചു. അല്‍ഐന്‍.അബുദാബി, അല്‍ഐന്‍.ദുബായ്, അബുദാബി.ഗുവൈഫൈത്ത്, ദുബായ്.അബുദാബി എന്നീ റോഡുകളില്‍ നിയമം കര്‍ശനമാക്കും. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുക, വേഗം കുറയ്ക്കുക, ലെയ്ന്‍ മാറാതിരിക്കുക, ഫോഗ് ലൈറ്റ് ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാലിക്കണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് ഈ ക്രമീകരണങ്ങള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha