അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹപൈലറ്റിന്റെ മനോധൈര്യം യാത്രക്കാരെ സുരക്ഷിതരാക്കി

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫിനിക്‌സ്‌ബോസ്റ്റണ്‍ വിമാനം ഫ് ളൈറ്റ് 550 ന്റെ പൈലറ്റ് വിമാനം പറത്തുന്നതിനിടെ മരിച്ചു. പൈലറ്റിന്റെ അഭാവത്തില്‍ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി ഇറക്കിയെന്നും കമ്പനി വക്താവ് മിഷേല്‍ മൊഹര്‍ അറിയിച്ചു.
പൈലറ്റ് അസുഖബാധിതനായ ഉടന്‍ വിമാനം ന്യൂയോര്‍ക്കിലെ സിറാകുസിലേക്ക് തിരിച്ച് വിടാന്‍ സഹപൈലറ്റ് അനുവാദം തേടി. അവിടെ നിന്ന് പുതിയ പൈലറ്റ് എത്തി നാലുമണിക്കൂറിന് ശേഷം യാത്രക്കാരെ ബോസ്റ്റണിലേക്കെത്തിക്കുകയായിരുന്നു. പൈലറ്റിന്റെ പേരോ മരണകാരണമോ വിമാനകമ്പനി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എയര്‍ബസ് എ 320 വിഭാഗത്തില്‍പ്പെട്ട വിമാനമായിരുന്നു ഫ് ളൈറ്റ് 550. 147 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എന്നാല്‍ പറക്കലിനിടെ പൈലറ്റ് മരിച്ച സംഭവം വളരെ ഗൗരവമുള്ളതാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. സഹപൈലറ്റും ഫസ്റ്റ് ഓഫീസറും വിമാനം നിയന്ത്രിക്കാന്‍ അറിവുള്ളവരാണെങ്കിലും യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഇത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. 40 വയസുകഴിഞ്ഞ പൈലറ്റുമാര്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ എല്ലാവിധത്തിലുമുള്ള ശാരീരിക പരിശോധനകള്‍ നടത്താറുണ്ട്. ഏതെങ്കിലും തരത്തില്‍ രോഗബാധിതരായവരെ വിമാനം പറത്താന്‍ അനുവദിക്കാറില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha