Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവിന്റെ വിവാദ പരാമർശം; ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പരാമർശങ്ങൾ, ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ

06 JUNE 2022 05:41 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നടത്തിയ വിവാദ പരാമർശങ്ങളിൽ ഗൾഫ് രാഷ്ട്രങ്ങളിൽ വിവാദം പുകയുകയാണ്. ഇതിനുപിന്നാലെ ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ ചൂണ്ടിക്കാണിച്ചു. ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്‌ലാം വിശ്വാസികളെ വേദനിപ്പിക്കുന്നതാണ് പരാമർശങ്ങളെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുകയുണ്ടായി.

അതോടൊപ്പം തന്നെ ഇത്തരം പരാമർശങ്ങൾക്കെതിരെ ഖത്തറിന്റെ കനത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി കൊണ്ട് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തലിന് കൈമാറിയ ഔദ്യോഗിക കത്തിലാണ് പരസ്യമായ ക്ഷമാപണം പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. സ്ഥാനപതിയെ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്.

എന്നാൽ പ്രതിഷേധം അറിയിച്ചതിനൊപ്പം മതവിദ്വേഷപരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതായും ഖത്തർ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനിടെയാണ് പുതിയ പ്രശ്‌നങ്ങളെന്നത് ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുമുണ്ട്.

അതേസമയം വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ ഇന്ത്യയിൽ വ്യക്തികൾ നടത്തിയ മത വിദ്വേഷകരമായ ട്വീറ്റുകൾക്കെതിരെ ഖത്തർ ആശങ്ക അറിയിച്ചതായി ഇന്ത്യൻ എംബസി വ്യക്തമാക്കി. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഏതെങ്കിലും മത വ്യക്തിത്വങ്ങളെയോ മതത്തെയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഒരു പ്രസ്താവനകളും പാടില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.

 

ഇന്ത്യ-ഖത്തർ ബന്ധത്തിനെതിരെയുള്ള സ്ഥാപിത താൽപര്യങ്ങളാണ് ഇത്തരം അപകീർത്തിപരമായ പരാമർശങ്ങൾ ഉപയോഗിക്കാൻ പ്രേരണയാകുന്നതെന്നു ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends