സൗദിയില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം കണ്ടുപിടിച്ച ഭാര്യ അറസ്റ്റില്‍, മൊഴി ചൊല്ലാന്‍ ഭര്‍ത്താവ്

എത്രനാള്‍ സഹിക്കാനാകും ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവ് വീട്ടിലെ വേലക്കാരിയെ തന്നെക്കാലും കൂടുതല്‍ സ്‌നേഹിക്കുന്നത്. തന്റെ സ്‌നേഹം കുറഞ്ഞ് പോയതുകൊണ്ടാണ് ഭര്‍ത്താവ് വേലക്കാരിയോടൊപ്പം ശയിക്കുന്നതെന്ന് വിചാരിച്ച് ആകുന്നതിനേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. എന്നിട്ടും ഭര്‍ത്താവിന് പ്രിയം വേലക്കാരിയെ തന്നെ.
തന്റെ ഭര്‍ത്താവിന്റെ രഹസ്യബന്ധം പുറത്തറിയിച്ചതിന്റെ പേരിലാണ് സൗദിയുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇക്കാരണത്താള്‍ യുവതിയെ മൊഴിചൊല്ലാനൊരുങ്ങുകയാണ് ഭര്‍ത്താവ്.
ഭര്‍ത്താവിനെ രഹസ്യബന്ധം കണ്ടു പിടിക്കാനായി യുവതി വീട്ടില്‍ ഒരു രഹസ്യക്യാമറ സെറ്റ് ചെയ്യുകയായിരുന്നു. വേലക്കാരിയെ നിര്‍ബന്ധിച്ച് ചുംബിക്കുന്ന ഭര്‍ത്താവിന്റെ ദൃശ്യം ഈ രഹസ്യ ക്യാമറയില്‍ പതിയുകയും ചെയ്തു. എന്നാല്‍ പൊലീസ് കേസെടുത്തത് ദൃശ്യം പകര്‍ത്തിയ ഭാര്യയുടെ പേരിലാണ്. സംഭവത്തില്‍ യുവതിയെ തടവിലിട്ടേക്കുമെന്നാണ് സൂചന. ദൃശ്യം പകര്‍ത്തിയതിന് പുറമെ ഇത് സോഷ്യല്‍ മീഡിയയിലിടുകയും ചെയ്തുവെന്നാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
ഇതുമായി ബന്ധപ്പെട്ട വീഡിയോ ഭാര്യ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതില്‍ ഭര്‍ത്താവ് വെള്ളക്കാരിയായ വേലക്കാരിയെ നിര്‍ബന്ധിച്ച് ചുംബിക്കുന്നതായി കാണാം. യുവതി ഇതിനെ തടയാന്‍ ശ്രമിച്ചിട്ടും അയാള്‍ കീഴ്‌പ്പെടുത്തി ചുംബിക്കുന്നത് ഫൂട്ടേജില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ വേലക്കാരിയോട് സംസാരിക്കുന്നതും കാണാം. മറ്റൊരു വേലക്കാരി ഈ സമയം സമീപത്തു കൂടെ അടുക്കളയിലേക്ക് നടന്ന് പോകുന്നതും കാണാം. ക്യാമറയ്ക്ക് പുറം തിരിഞ്ഞാണ് ഇയാള്‍ സ്ത്രീയെ ചുംബിക്കുന്നത്. അയാളുടെ ആലിംഗനത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്ത്രീ ശ്രമിക്കുന്നതും കാണാം.
തന്റെ ഭര്‍ത്താവിനുള്ള ചുരുങ്ങിയ ശിക്ഷയാണിതെന്ന് അടിക്കുറിപ്പെഴുതിയാണ് ഭാര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 12 മണിക്കൂറിനുള്ളില്‍ 25,000 പേരാണിത് കണ്ടിരിക്കുന്നത്.എന്നാല്‍ ഈ വീഡിയോയുടെ പ്രചാരം ഇത് അപ്ലോഡ്‌ചെയ്ത ഭാര്യയ്ക്ക് വിനയായി മാറുകയും ഭാര്യയുടെ പേരില്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. ഭര്‍ത്താവിനെ അപമാനിച്ചതിന്റെ പേരില്‍ അഞ്ച് ലക്ഷം സൗദി റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്നാണ് സൗദിയിലെ പ്രമുഖ അഭിഭാഷകനായ മജീദ് ക്വാറൂബ് ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha