ഇന്ത്യക്കാരിയുടെ കൈവെട്ടിയ സംഭവം: സൗദി സ്വദേശിനി അറസ്റ്റില്‍

ഇന്ത്യന്‍ വീട്ടു ജോലിക്കാരിയുടെ കൈ വെട്ടി മാറ്റിയ സംഭവത്തില്‍ സൗദി സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയാണ് അറസ്റ്റ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. 55 കാരിയായ കസ്തൂരി മുനിരത്‌നത്തിന്റെ കൈയാണ് അവര്‍ ജോലിക്കു നിന്നിരുന്ന വീട്ടില്‍ നിന്നും ഓടിപോകുവാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിമാറ്റിയത്. കേസ് ആദ്യം റിയാദിലെ അല്‍-ഷഫാ പോലീസാണ് അന്വേഷിച്ചത്. കുറ്റകൃത്യത്തിന്റെ ഹീനസ്വഭാവം കണക്കിലെടുത്ത് ജനറല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ക്കു കൈമാറുകയായിരുന്നു.
സൗദി അധികാരികളുടെ ശ്രദ്ധയില്‍ വിഷയം പ്രത്യേകം അവതരിപ്പിക്കുമെന്നു നേരത്തെ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha