സൗദിയില്‍ വിദേശികള്‍ക്കായുള്ള പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും

സൗദി അറേബ്യയില്‍ വിദേശികള്‍ക്കായുള്ള പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും. അഞ്ചു വര്‍ഷത്തെ കാലാവധി ഉള്ളതായിരിക്കും ഈ കാര്‍ഡുകള്‍. നിലവിലുള്ള ഇഖാമയ്ക്ക് പകരമായിരിക്കും പുതിയ കാര്‍ഡുകള്‍. അടുത്ത ബുധനാഴ്ച മുതലായിരിക്കും പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നിലവില്‍ വരിക. ഒരു വര്‍ഷ കാലാവധിയുള്ള ഇഖാമ കാര്‍ഡുകള്‍ ഇതോടെ ഘട്ടം ഘട്ടമായി ഇല്ലാതാകും.
പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, തൊഴില്‍, രാജ്യം, തൊഴില്‍ പെര്‍മിറ്റ് നമ്പര്‍, മതം തുടങ്ങിയ കാര്യങ്ങളായിരിക്കും പുതിയ കാര്‍ഡില്‍ ഉണ്ടാവുക. ഇത്തരം കാര്‍ഡുകള്‍ എല്ലാ വര്‍ഷവും പുതുക്കേണ്ടതില്ല. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാനാകും. നിലവിലുള്ള ഇഖാമകളുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദേശികള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യും.
കാലാവധി അടക്കം തിരിച്ചറിയല്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha