സൗദിയില്‍ പുതിയ ഇഖാമ വ്യാഴാഴ്ച നിലവില്‍ വരും

സൗദിയില്‍ അഞ്ചുവര്‍ഷം കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് വ്യാഴാഴ്ച നിലവില്‍ വരും. നിലവില്‍ ഒരുവര്‍ഷം കാലാവധിയുള്ള ഇഖാമയ്ക്ക് പകരമാണ് പുതിയ റസിഡന്റ് പെര്‍മിറ്റ്. പുതുക്കുമ്പോഴും സ്‌പോണ്‍സര്‍ഷിപ് മാറുമ്പോഴും പുതിയ വിസയില്‍ എത്തുമ്പോഴും ഇനി പ്രവാസികള്‍ക്ക് പുതിയ കാര്‍ഡാണ് നല്‍കുക. കാലാവധി പൂര്‍ത്തിയാകാത്ത ഇഖാമ ഉള്ളവര്‍ക്ക് പുതിയ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. പുതുക്കുമ്പോള്‍ പുതിയ കാര്‍ഡ് ലഭിക്കും. അതുവരെ നിലവിലെ കാര്‍ഡ് ഉപയോഗിക്കാം.
ഒരുവര്‍ഷത്തിനകം പഴയ ഇഖാമ പൂര്‍ണമായും മാറ്റും. ഹവിയ്യതു മുഖീം (റസിഡന്റ് ഐഡന്റിറ്റി കാര്‍ഡ്) എന്നാണ് പുതിയ കാര്‍ഡിന്റെ പേര്. പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍, മുഖീം സേവനങ്ങള്‍ വഴി ഓരോ വര്‍ഷവും ഇത് ഓണ്‍ലൈനായി പുതുക്കാം. ഓരോ തവണ പുതുക്കുമ്പോഴും പുതിയ തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റ് ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. ജവാസാത്തിന്റെ ഇ സേവന പോര്‍ട്ടല്‍ വഴി ഇഖാമയില്‍ അവശേഷിക്കുന്ന കാലാവധി അന്വേഷിച്ച് ഉറപ്പുവരുത്താനും സാധിക്കും. കാര്‍ഡില്‍ മാഗ്‌നറ്റിക് സ്ട്രിപ്പുകളുണ്ടാകും. ഇതില്‍ കാലാവധി അവസാനിക്കുന്ന തീയതി ഉണ്ടാകില്ല. കാര്‍ഡ് ഉടമയുടെ പേര്, രാജ്യം, ജന തീയതി, തൊഴില്‍, മതം, തൊഴില്‍ ദാതാവിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാകും. തൊഴിലാളിയുടെയും തൊഴിലുടമയുടെയുടെയും തിരിച്ചറിയല്‍ രേഖയായിരിക്കും കാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഡ് പുതുക്കാനുള്ള വാര്‍ഷിക ഫീസ് നിലവിലുള്ള അതേ നിരക്കില്‍ തുടരും. വിദേശികള്‍ അഞ്ചുവര്‍ഷത്തേക്കുള്ള ഫീസ് ഒറ്റത്തവണയായി നല്‍കേണ്ടിവരുമെന്നാണ് സൂചന. സൗദി പോസ്റ്റ് വഴിയാണ് നിലവിലെ ഇഖാമ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് അയക്കേണ്ടത്. പുതിയ കാര്‍ഡ് സൗദി പോസ്റ്റ് വഴി കൊറിയറായി അപേക്ഷകന്റെ വിലാസത്തില്‍ എത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha