ഷാര്‍ജയില്‍ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു, കുറഞ്ഞ നിരക്ക് പത്തു ദിര്‍ഹമില്‍ നിന്ന് പതിനൊന്നര ദിര്‍ഹമായി ഉയര്‍ത്തി

ഷാര്‍ജയില്‍ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. കുറഞ്ഞ നിരക്ക് പത്തു ദിര്‍ഹമില്‍ നിന്ന് പതിനൊന്നര ദിര്‍ഹമായി ഉയര്‍ത്തി. എണ്ണവിലയിലുണ്ടായ വര്‍ധനയാണ് നിരക്കു കൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം.
മൂന്നര വര്‍ഷത്തിനു ശേഷമാണ് ഷാര്‍ജയില്‍ ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. പകല്‍ സമയത്ത് യാത്ര തുടങ്ങുമ്പോള്‍ മൂന്നര ദിര്‍ഹത്തില്‍ നിന്നായിരിക്കും മീറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. രാത്രി കാലങ്ങളില്‍ ഇത് നാലു ദിര്‍ഹം ആയിരിക്കും. ഓരോ 650 മീറ്റര്‍ ദൂരം പിന്നിടുമ്പോഴും ടാക്‌സി മീറ്ററില്‍ വര്‍ധന രേഖപ്പെടുത്തും. പതിനൊന്നര ദിര്‍ഹത്തില്‍ താഴെയാണ് യാത്രക്കൂലിയെങ്കില്‍ യാത്രക്കാര്‍ മിനിമം നിരക്കായ പതിനൊന്നര ദിര്‍ഹം നല്‍കണം.
ടാക്‌സി കമ്പനികളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് ടാക്‌സികളുടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി വര്‍ധിച്ചിരുന്നു. 2012 ഫെബ്രുവരിയിലാണ് ഇതിനു മുന്പ് അവസാനമായി ഷാര്‍ജയില്‍ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. ദുബായില്‍ ടാക്‌സികളുടെ മിനിമം നിരക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്പ് പത്തു ദിര്‍ഹത്തില്‍ നിന്ന് 12 ദിര്‍ഹമായി ഉയര്‍ത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha