വ്യാജ പാസ്‌പോര്‍ട്ട് തിരിച്ചറിയാന്‍ പുതിയ സംവിധാനവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

വ്യാജ പാസ്‌പോര്‍ട്ട് തിരിച്ചറിയാനുള്ള സംവിധാനവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം രംഗത്ത്. മന്ത്രാലയത്തിലെ താമസ കുടിയേറ്റ വിഭാഗം സെര്‍ജന്റ് അമീര്‍ അല്‍ ജാബിരിയാണ് പുതിയ സംവിധാനം കണ്ടുപിടിച്ചത്. ഏത് രാജ്യത്തുനിന്നുമുള്ള പാസ്‌പോര്‍ട്ടുകളും തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിലയിരുത്തി.
വ്യാജ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ലോകത്തെ ആദ്യത്തെ ഉപകരണമാണിത്. ഈ ഉപകരണം എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തികവാടങ്ങളിലും സ്ഥാപിച്ച് വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടുപിടിക്കാനാണ് രാജ്യത്തിന്റെ പദ്ധതി. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച ഉപകരണത്തിനുള്ളില്‍ സാധാരണത്തെക്കാള്‍ 20 മടങ്ങ് ശക്തിയുള്ള മൈക്രോസ്‌കോപ്പാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വിമാന ടിക്കറ്റുകളും ബാര്‍കോഡ്, ഐഡി കാര്‍ഡ് എന്നിവയും തിരിച്ചറിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
സമാനമായ ഇത്തരം ഉപകരങ്ങള്‍ ഒരു ജോലി മാത്രം ചെയ്യുമ്പോഴാണ് വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണത്തിന്റെ പ്രസക്തി. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജോലി ലഘൂകരിക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha