ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ഐഎംഎഫ്

അസംസ്‌കൃത എണ്ണയുടെ വില കുറയുന്നത് ഉള്‍പ്പെടെയുളള സാമ്പത്തിക പ്രശ്‌നങ്ങളാണു ഗള്‍ഫ് രാജ്യങ്ങളെ ബാധിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്നു രാജ്യാന്തര നാണ്യനിധി മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ ലഭ്യത കുറയുന്ന സാഹചര്യമാണു ഭാവിയില്‍ സൗദി അറേബ്യ നേരിടാന്‍ പോകുന്നത്.
അഞ്ചുവര്‍ഷത്തിനകം ഇത്തരം ഗുരുതരമായ പ്രതിസന്ധി സൗദി സമ്പദ്‌വ്യവസ്ഥയില്‍ കണ്ടുതുടങ്ങുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പരിഹാരമെന്നോണം ബജറ്റ് കമ്മി വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ നയകര്‍ത്താക്കള്‍ തയാറാകണം.
ആറംഗ ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യങ്ങളായ ബഹറിനും ഒമാനും സമാനമായ പ്രശ്‌നങ്ങളാണു നേരിടുന്നത്. അതേസമയം കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികനില താരതമ്യേന മെച്ചപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha