വിസാ നടപടികൾ എല്ലാം ലളിതമാക്കി ഒമാൻ; സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കി ആരോഗ്യ മന്ത്രിയുടെ ഉത്തരവ്! സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് അവരുടെ വിസ പുതുക്കുമ്പോൾ മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സമർപ്പിക്കണം...

പ്രവാസികൾക്ക് കൂടുതൽ ആശ്വാസമാക്കുന്ന തീരുമാനമാണ് ഇപ്പോൾ ഒമാനിൽ നിന്നും എത്തിയിരിക്കുന്നത്. മെഡിക്കൽ വിസ നടപടികൾ കൂടുതൽ ലളിതമാക്കി ഒമാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കി ആരോഗ്യ മന്ത്രിയുടെ ഉത്തരവ് എത്തിയിട്ടുമുണ്ട്. മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് അവരുടെ വിസ പുതുക്കുമ്പോൾ തന്നെ മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സമർപ്പിക്കണം. സനദ് സെന്ററുകള്‍ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 30 ഒമാൻ റിയാൽ ആണ് ഇതിന് ഫീസ് വേണ്ടിവരുക.
ഇത്തരത്തിൽ അപേക്ഷിച്ച ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തിയ ശേഷം വിസ നടപടികൾ പരിശോധിക്കണം. പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം ഇലക്ട്രോണിക് സംവിധാനം വഴി ലഭിക്കുന്നതാണ്.
അടുത്ത മാസം അതായത് നവംബര്‍ ഒന്നു മുതല്‍ ആയിരിക്കും പുതിയ ഉത്തരവ് ഒമാനിൽ പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ ആരോഗ്യ സ്ഥാപനത്തിൽ നേരത്തെ പ്രത്യേകമായി തന്നെ ഒരു നിരക്ക് ഈടാക്കിയിരുന്നു. പല സ്ഥാപനങ്ങളിലും വിത്യസ്ഥ നിരക്കാണ് ഈടാക്കിയിരുന്നത്. ഇത് പലപ്പോഴും പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രശ്നമാണ് ഉണ്ടാക്കിയിരുന്നത്. ഈ വിഷയത്തിൽ എല്ലാം നവംബര്‍ മുതൽ തീരുമാനമാകുകയാണ്.
https://www.facebook.com/Malayalivartha


























