സ്വദേശി വനിതയെ കാണാതായി; കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ പിന്നീടു തിരിച്ചു വന്നിട്ടില്ല! കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ്!

കാണാതായ സ്വദേശി വനിതയെ കണ്ടെത്താൻ സഹായം തേടി റോയൽ ഒമാൻ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. ദാഖിലിയ ഗവർണറേറ്റിലെ ഇസ്‌കി വിലായത്തിൽ നിന്നു കഴിഞ്ഞ തിങ്കളാഴ്ച മുതലാണു ഹമീദ ബിൻത് ഹമ്മൂദ് അൽ അമ്രിയെന്ന വനിതയെ കാണാതായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം വീട്ടിൽ നിന്ന് ഇറങ്ങിയ ഇവർ പിന്നീടു തിരിച്ചു വന്നിട്ടില്ല. ഇവരെ കുറിച്ച് എന്തെങ്കിലും അറിയുന്നവർ 9999 നമ്പറിലുള്ള പൊലീസ് ഓപ്പറേഷൻസ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് ആർഒപി ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha


























